രക്തരക്ഷസ്സ് നാടകവുമായി കലാനിലയം വീണ്ടും കോട്ടയത്ത് എത്തുന്നു.

Kottayam Music

കോട്ടയം – 14 വർഷങ്ങൾക്ക് ശേഷം ഏറെ പുതുമയോടും കാലാനുസ്വതമായി ദൃശ്യ വിസ്മയ സാങ്കേതിക മികവോടും കൂടി രക്തരക്ഷസ്സ് – ചാപ്റ്റർ 1 കോട്ടയത്ത് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് കലാനിലയം. നാഗമ്പടം മൈതാനത്ത് സ്റ്റേജിൻ്റേയും A/C ഓഡിറ്റോറിയത്തിൻ്റേയും കാൽനാട്ട് കർമ്മം ബഹുമാനപ്പെട്ട കോട്ടയം MLA ശ്രീ തിരുവഞ്ചൂർ രാധാക്യഷ്ണൻ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ ഭദ്രദീപം കൊളുത്തി. വാർഡ് കൗൺസിലർ ശ്രീമതി സിൻസി പാറേൽ, റോയ് സി, നാടക ചലച്ചിത്ര നടൻ ശ്രീ കോട്ടയം രമേശ്, എഴുത്ത്കാരൻ Dr. പ്രവീൺ ഇളവങ്കര മറ്റ് പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഓക്ടോബർ അവസാന വാരം മുതൽ നാടകം ഇവിടെ അവതരിപ്പിച്ച് തുടങ്ങും. ദിവസേന 6 നും 9 നും രണ്ട് അവതരണങ്ങൾ. കൂടുതൽ അന്വേഷണങ്ങൾക്ക് – 87140 88850

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *