പത്തനംതിട്ട കത്തോലിക്കേറ്റ് കെ.എസ്.യു പിടിച്ചെടുത്തു

Kerala Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – എംജി സർവകലാശാലയ്ക്ക് കീഴിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ മികച്ച മുന്നേറ്റം നടത്തി കെ എസ് യു. എറണാകുളം ജില്ലയിലെ പ്രധാന ക്യാമ്പസ്കളിൽ എല്ലാം കെ.എസ്.യുവിന്റെ മുന്നേറ്റമുണ്ടായി. തുടർച്ചയായ നാലാം തവണ യു. സി കോളേജ് ആലുവ, എസ്.എച് കോളേജ് തേവര, ശ്രീ ശങ്കര കോളേജ് കാലടി, ജയ്ഭാരത് കോളേജ് പെരുമ്പാവൂർ, എം.ഇ.എസ് കോളേജ് മാറമ്പള്ളി, ബി. എം. സി കോളേജ് തൃക്കാക്കര, ബി എം സി ആർട്സ് ആലുവ,എം. ഇ. എസ് കോളേജ് കോതമംഗലം, ഗവ:കോളേജ് മണിമലകുന്ന്,ബി.പി.സി കുന്നത്തുനാട്, st:ആന്നസ് അങ്കമാലി, സെ:പോൾസ് കളമശ്ശേരി എന്നിവ നിലനിർത്തിയപ്പോൾ എട്ട് വർഷങ്ങൾക്ക് ശേഷം ആലുവ അൽ ആമീൻ കോളേജ് യൂണിയൻ കൂടി കെ. എസ്. യു നേടിയെടുത്തു, എറണാകുളം ജില്ലയിലെ എസ്. എഫ്. ഐ യുടെ കോട്ട തകർത്ത് മഹാരാജാസ് കോളേജിൽ വർഷങ്ങൾക്ക് ശേഷം 3rd ഇയർ ഡിസിയും, എം.എ കോളേജ് കോതമംഗലം,കൊച്ചിൻ കോളേജ് 3rd ഇയർ ഡിസി,എം.ഇ എസ് കുന്നുകര, എം.ഇ.എസ് കൊച്ചി,കെ. എം.എം കോളേജ് തുടങ്ങിയിടത്തെല്ലാം കെ.എസ് യുവിന്റെ മിന്നും പ്രകടനം കാഴ്ചവച്ചു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു. വിജയിച്ചതിനെത്തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായി. തിരഞ്ഞെടുപ്പ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ അട്ടിമറിച്ചെന്നും ബാലറ്റ്പേപ്പറുകൾ മുക്കിയെന്നും ആരോപിച്ച് എസ്.എഫ്.െഎ. പ്രവർത്തകർ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അദ്ധ്യാപകരെ രാത്രിവരെ കോളേജിൽ പൂട്ടിയിട്ടു.

കോളേജിൽ ഒരു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റിലൊഴികെ മറ്റെല്ലാം കെ.എസ്.യു. നേടി. ഇതോടെ എസ്.എസ്.ഐ . പ്രവർത്തകർ ബഹളം വെയ്ക്കാൻ തുടങ്ങി. അദ്ധ്യാപികയുടെ കൈയിലിരുന്ന ബാലറ്റ് തട്ടിപ്പറിക്കാൻ ശ്രമിച്ചു. പിടിവലിയ്ക്കിടെ ബാലറ്റിന്റെ മുകൾഭാഗം കീറി. എന്നാൽ, വോട്ടുചെയ്ത ഭാഗത്ത് കുഴപ്പമുണ്ടാകാത്തതിനാൽ ഇത് പിന്നീട് എണ്ണിമാറ്റി. ഇതോടെ എസ്.എഫ്ഐ ക്കാർ പ്രകോപിതരായി.എണ്ണിമാറ്റിയ ബാലറ്റുകൾ ഉള്ളിലുണ്ടെന്ന് കരുതി പെട്ടികൾ പുറത്തേക്ക് എടുത്തെറിഞ്ഞു. എന്നാൽ, ബാലറ്റുകൾ ഇതിലായിരുന്നില്ല. 16 ബാലറ്റുകൾ കാണാതെപോയെന്നാരോപിച്ച് നേതാക്കൾ ബഹളംവെച്ചെങ്കിലും അദ്ധ്യാപകർ തിരഞ്ഞെടുപ്പ്‌ ഫലം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നും ഫലം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്ഐ.ക്കാർ പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും മുറിയിൽ പൂട്ടിയിട്ടു. രാത്രി ഒൻപതുമണിവരെ ഇതേ നില തുടർന്നു. ‍പത്തനംതിട്ട ഡിവൈ.എസ്.പി. നന്ദകുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും കോളേജിലുണ്ടായിരുന്നു. യൂണിവേഴ്സിറ്റിയുടെ തീരുമാനം വന്ന ശേഷം മാത്രമേ സത്യപ്രതിജ്ഞ നടത്തൂ എന്ന് പ്രിൻസിപ്പൽ രേഖാമൂലം ഉറപ്പുകൊടുത്തതിനുശേഷമാണ് രാത്രി ഇവർക്ക് പുറത്തിറങ്ങാനായത്. തുടർന്ന് കെ.എസ്.യു. നഗരത്തിൽ പ്രകടനം നടത്തി. പത്തനംതിട്ട കത്തോലിക്കേറ്റിൽ കെ എസ് യു കേളേജ് യൂണിയൻ ചെയർമാനായി ജോൺ കിഴക്കേതിലിനെ തെരഞ്ഞെടുത്തതായി കെ എസ് യു ഭാരവാഹികൾ അറിയിച്ചു .

 

Leave a Reply

Your email address will not be published. Required fields are marked *