ആഗോള വളർച്ചയ്ക്കനുസരിച്ചുള്ള കുതിപ്പിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Kerala Eranakulam
Print Friendly, PDF & Email

നെടുമ്പാശ്ശേരി : സിവിൽ ഏവിയേഷൻ മേഖലയിലെ ആഗോള വളർച്ചയ്ക്കനുസരിച്ചുള്ള കുതിപ്പിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ ) വിഭാവനം ചെയ്തിട്ടുള്ള ഏഴ് പദ്ധതികൾക്ക് ഒക്ടോബർ രണ്ടാം തീയ്യതി മുഖ്യമന്ത്രി പിണറായി വിജയൻ ആരംഭം കുറിക്കും . ഇറക്കുമതി കാർഗോ ടെർമിനൽ , എയർ പോർട്ട് എമർജൻസി സർവ്വീസ് , ഡിജി യാത്ര എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ ഉദ്ഘാടനം , എയ്റോ ലോഞ്ച് , ഗോൾഫ് ടൂറിസം , ഇലട്രോണിക് സുരക്ഷ വലയം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കും മുഖ്യമന്ത്രി തുടക്കമിടും .

സിയാലിൻ്റെ വികസനത്തിൻ്റെ ചരിത്രത്തിൽ നിർണ്ണായകമായ നാഴിക കല്ലായിരിക്കും പുതിയ പദ്ധതികളെന്ന് മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു . യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് , വിനോദ സഞ്ചാര സാധ്യത , കാർഷിക മേഖലയുടെ വളർച്ച എന്നിവ മുൻനിറുത്തിയുള്ള ആധുനികവത്ക്കരണമാണ് സിയാൽ ലക്ഷ്യമിടുന്നത് . നിലവിലുള്ള രാജ്യാന്തര ടെർമിനലിൻ്റെ വടക്കുവശം 15 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതിയ ഏപ്രൺ നിർമ്മിക്കുന്നതാണ് . അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ രാജ്യാന്തര ടെർമിനലും വികസിപ്പിക്കും . പുതിയതായി എട്ട് എയ്റോ ബ്രിഡ്ജുകൾ സ്ഥാപിക്കുന്നതാണ് . പാർക്കിംഗ് ബേ യുടെ എണ്ണം നാൽപ്പതിനാലായി വർദ്ധിക്കും . ഭാവിയിലെ വിമാന ട്രാഫിക് വർദ്ധനവ് മുൻനിറുത്തിയാണ് ടെർമിനലിൻ്റെ വികസനം നടത്തുന്നത് .

ഇറക്കുമതി കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നതോടെ പ്രവർത്തനശേഷി രണ്ട് ലക്ഷം മെക്ട്രിക് ടൺ ആകും . നിലവിലുള്ള കാർഗോ ടെർമിനൽ കയറ്റുമതിയ്ക്ക് മാത്രം ഉപയോഗിക്കും . നാട്ടിലെ കാർഷികോത്പ്പന്നങ്ങൾക്ക് ആഗോള വിപണി കണ്ടെത്തുവാനുള്ള പദ്ധതിയാണിത് . യാത്രക്കാർക്ക് താൽക്കാലിക വിശ്രമത്തിന് രണ്ടാം ടെർമനിലിൽ സൗകര്യം ഉണ്ടാകും . ഇതിന് 0484 ലക്ഷ്യറി എയ്റോലോഞ്ച് നാമകരണം ചെയ്യ്തിട്ടുള്ളത് . 42 ആഡംബര ഗസ്റ്റ് മുറികൾ. , റസ്റ്റോറൻ്റ് , മിനി കോൺഫറൻസ് ഹാൾ , ബോർഡ് റൂം , ജിം , സ്പാ എന്നിവ ഉണ്ടായിരിക്കും . അരലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇത് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ച് ആകും .

ടെർമിനലുകളിലെ പുറപ്പെടൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സുഗമവും കാര്യക്ഷമവും ആക്കുന്നതാണ് ഡിജി യാത്ര . ഇതിൻ്റെ സ്ഫോറ്റ് വെയർ സിയാൽ ഐ ടി വിഭാഗമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത് .അഭ്യന്തര ടെർമിനലിൽ 22 ഗെയ്റ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിയാൻ കഴിയും . ബൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്തിട്ടുള്ള ഇ-ഗെറ്റുകളാണ് ഇവിടെ സ്ഥാപിക്കുന്നത് . വിമാനത്താവള അഗ്നിശമന സേനയെ എയർപ്പോർട്ട് എമർജൻസി സർവ്വീസിലേയ്ക്ക് ഉയർത്തുന്നതാണ് . അടിയന്തര ആവശ്യവാഹനവ്യൂഹത്തിലേയ്ക്ക് ഓസ്ട്രിയൻ നിർമ്മിതമായ രണ്ട് വാഹനങ്ങൾ കൂടി കൂട്ടി ചേർക്കുന്നതാണ് . അത്യാഹിതങ്ങളിൽ അതിവേഗം പ്രതികരിക്കുവാൻ ഇത് സഹായകരമാകും . ഓപ്പറേഷൻ മേഖലയുടെ സുരക്ഷ വർദ്ധിപ്പിക്കുവാൻ അത്യാധുനിക ഇലട്രോണിക് വലയം ഉണ്ടാക്കുന്നതാണ് .പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം എന്ന സംവിധാനമാണ് തുടങ്ങുന്നത് . പന്ത്രണ്ട് കിലോമീറ്ററോളം ദൈർഘ്യമുള്ള സുരക്ഷ മതിലിൽ അപകടകരമല്ലാത്ത വിധം വൈദ്യുത വേലിയും ഫൈബർ ഒപ്റ്റിക് വൈബ്രേഷൻ സെൻസറും തെർമൽ ക്യാമറകളും സ്ഥാപിച്ച് കൺട്രോൾ റൂമുമായി ബന്ധപ്പെടുത്തുന്നതാണ് . ചുറ്റുമതിലിന് സമീപം ഉണ്ടാകുന്ന താപ വെതിയാനങ്ങളും കമ്പനങ്ങളും നുഴഞ്ഞകയറ്റ ശ്രമങ്ങളും മനസിലാക്കുവാൻ കഴിയുന്ന വിധത്തിലാണ് ഇത് സജ്ജമാക്കിട്ടുള്ളത് .

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അരിപ്പാറയിലെ ജലവൈദ്യുത പദ്ധതിയും പയന്നൂരിലെ സൗരോർജ്ജ പ്ലാൻ്റും ബിസിനസ് ജെറ്റ് ടെർമിനലും സിയാൽ ആരംഭിച്ചിട്ടുണ്ട് . ഈ മാറ്റങ്ങൾ കൊച്ചി വിമാനത്താവളത്തിൻ്റെ വളർച്ചയിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കുമെന്ന് മാനേജിംഗ് ഡയറക്ടർ എസ് സുഹാസ് വ്യക്തമാക്കി . ഏറേ ദീർഘവീഷണത്തോടെയാണ് ഏഴ് മെഗാ പദ്ധതികൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു . വ്യവസായ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് പി രാജീവ് ചടങ്ങിൽ അദ്ധ്യക്ഷനാകും . മന്ത്രിമാരായ അഡ്വക്കേറ്റ് കെ രാജൻ , അഡ്വക്കേറ്റ് പി എ മുഹമ്മദ് റിയാസ് , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരോടൊപ്പം എം പിമാരും എം എൽ എ മാരും പങ്കെടുക്കൂ ന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *