അബുദാബി: യു എ ഇ നാഷണൽ കെഎംസിസി യുടെ 2023 -25 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിനെ അടിസ്ഥാനമാക്കി അബുദാബി കോട്ടയം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇതാദ്യമായാണ് അബുദാബി കെഎംസിസികു കീഴിൽ കോട്ടയം ജില്ലാ കമ്മിറ്റി രൂപീകൃതമാകുന്നത്.
ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സൗത്ത് സോൺ കെഎംസിസി ട്രഷറർ ഇസ്ഹാഖ് നദ്വി കോട്ടയം അധ്യക്ഷത വഹിച്ചു. സംസഥാന കെഎംസിസി സെക്രട്ടറി എ സഫീഷ് യോഗം ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റായി ഇസ്ഹാഖ് നദ്വി കോട്ടയം, ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഷബീർ ചങ്ങനാശ്ശേരി, ട്രഷററായി തുഫൈൽ ബക്കർ മുണ്ടക്കയം എന്നിവരെയും വൈസ് പ്രസിഡന്റ് മാരായി Dr. ജേക്കബ് ഈപ്പൻ കോട്ടയം, മുഹമ്മദ് അഷ്റഫ് എരുമേലി, സുനിൽ ചങ്ങനാശ്ശേരിയും സെക്രട്ടറിമാരായി അഷ്റഫ് ഇല്ലത്തുപറമ്പിൽ, നൗഷാദ് വളവിനാൽ, മുട്ടപ്പള്ളി, ഹാഫിസ് മുഹമ്മദ് കോട്ടയം തുടങ്ങിയവരേയും തിരഞ്ഞെടുത്തു. സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .
അബുദാബി സൗത്ത് സോൺ കെ എം സി സി പ്രസിഡന്റ് ഷാനവാസ് പുളിക്കൽ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നിസാമുദീൻ പനവൂർ, കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുൽ സത്താർ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഫൈസൽ പി ജെ , എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ സമദ്, ഡോ. ജേക്കബ് ഈപ്പൻ തുടങ്ങിയവർ നിയുക്തകമ്മിറ്റിക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിയുക്ത കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷെബീർ യോഗത്തിനു നന്ദി പറഞ്ഞു.
—


