മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 53 ലക്ഷം വിലവരുന്ന സ്വർണ്ണം പിടികൂടി

Special
Print Friendly, PDF & Email

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 53 ലക്ഷം വിലവരുന്ന സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി . എ ഐ 934 വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ഫൈസലിൽ നിന്നുമാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയത് .പരിശോധനകൾ പൂർത്തീകരിച്ച് ഫൈസൽ പുറത്തേയ്ക്ക് കടക്കുവാൻ ശ്രമിക്കുന്നതിനിടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ കസ്റ്റംസ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചു 1259 ഗ്രാം സ്വർണ്ണം കണ്ടെത്തിയത് . നാല് ക്യാപ്സുകളാക്കിയാണ് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചത് .കസ്റ്റഡിയിലിടുത്ത ഫൈസലിനെ എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം ചോദ്യം ചെയ്തു വരികയാണ് . നിരവധി കള്ളക്കടത്ത് കേസുകൾ കസ്റ്റംസിൻ്റെ നേതൃത്വത്തിൽ പിടികൂടിയുട്ടെങ്കിലും സ്വർണ്ണക്കടത്ത് ആർക്ക് വേണ്ടിയാണന്നോ എവിടെ നിന്നാണന്നോ ഇതുവരെ കണ്ടെത്തുവാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *