കനേഡിയൻ നെഹ്രു ട്രോഫിക്ക് LOMA സ്വീകരണം നൽകി.

World
Print Friendly, PDF & Email

ബ്രാംപ്ടൻ‍ – കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൌഡിയും, പായിപ്പടിന്റെ മനോഹാരിതയും കൂട്ടിയിണക്കിയ കേരളത്തിന് വെളിയിൽ നടക്കുന്ന ഏക വള്ളംകളിയാണ് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി USA യിലെയും കാനഡയിലെയും പ്രമുഖ ടീമുകൾ മത്സരിക്കുന്ന ഈ വള്ളംകളിയെ കാനഡയിലെ ബ്രാംപ്ടൻ‍ നഗരം അതിന്റെ സ്വന്തം ഉത്സവമാക്കി ഏറ്റെടുത്തിരിക്കുന്നു. സിറ്റി മേയറുടെയും പോലീസിന്റെയും ഫയർ ഫോർസിന്റെയും ഉൾപ്പെടെ എം പി മാർ എം പി പി മാരുടെയും മന്ത്രിമാരുടെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമൂഹങ്ങളുടെയും ടീംമുകൾ മത്സർത്തിന് മാറ്റുരക്കുന്ന ഈ വള്ളംകളി ഏതൊരു മലയാളിക്കും അഭിമാനകരമാണ്

കാനഡയിലെ ലണ്ടനിലെ പ്രശസ്ത് മലയാളി സംഘടനയായ ലണ്ടൻ ഒൻറാരിയൊ മലയാളി അസോസിയേഷൻ LOMA കനേഡിയൻ നെഹ്രു ട്രോഫിക്ക് ഇക്കഴിഞ്ഞ ദിവസി വമ്പിച്ച സ്വീകരണം നൽകി. ലോമായുടെ പ്രസിഡെൻറ് Lino Joseph ന്റെ നേതൃത്വംത്തിൽ കനേഡിയൻ നെഹ്രു ട്രോഫ്യ്ക്ക് ലണ്ടനിൽ വമ്പിച്ച സ്വീകരണം ആണ് ഒരുക്കിയിയത്.പത്മശ്രീ ഡോ എം എ യൂസഫലി പ്രചോരണ ഉത്ഘാടനം നിർവഹിച്ച ഈ വർഷത്തെ വള്ളംകളിയുടെ പതാക പ്രചാരണ യാഥയാണ് ബ്രാംപ്ടൻ മലയാളി സമാജം പ്രസിഡെൻറ് കുര്യൻ പ്രക്കാനത്തിന്റെ നേടൃത്വത്തിൽ ലണ്ടൻ പട്ടണത്തെ ആവേത്തിൽ ആക്കികൊണ്ട് എത്തിച്ചേർന്നത്. സമാജം ജെനറൽ സെക്രട്ടറി ബിനൂ ജോഷ്വ , ട്രഷറർ ഷിബു ചെറിയാൻ, ഓർഗണിസിങ് സെക്രട്ടറി യോഗേഷ് ഗോപകുമാർ , സെക്രട്ടറിമാരായ അരുൺ ശിവരാമൻ, ജിതിൻ പുതെൻവീട്ടിൽ എന്നിവരുടെ നേടൃർത്വത്തിൽ ആണ് പതാക യും ട്രോഫിയും വഹിച്ചുകൊണ്ടുള്ള പ്രചാരണയാഥാ എത്തിച്ചേർന്നത് .

ലണ്ടൻ മലയാളി അസ്സോസിയേഷൻ പ്രസിഡെൻറ് ലിനോ ജോസെഫ്, സെക്രട്ടറി ജില്‍ ജേക്കബ് തുടങ്ങിയ ലോമാ നേതാക്കൾ അപ്ർപ്പോ വിളികളുമായി കനേഡിയൻ നെഹ്രുട്രോഫിയെ സ്വീകരിച്ചു. പ്രസിഡെൻറ് ലിനോ ജോസെഫ് സ്വാഗതം അർപ്പിച്ചു . ബ്രപ്റ്റൺ മലയാളി സമാജവും ലോമായും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കാൻ ഈ സ്വീകരണം ഇടയാക്കാട്ടെ എന്നു അദ്ദേഹം ആശംസിച്ചു.

പതിമൂന്നാമത് കനേഡിയൻ നെഹ്രു ട്രോഫിക്കു ലോമാ നല്കിയ സ്വീകരണത്തിൽ ബ്രാംപ്ടൻ മലയാളി സമാജത്തിനുള്ള നന്ദി പ്രസിഡെൻറ് കുര്യൻ പ്രക്കാനം രേഖപ്പെടുത്തി. രണ്ടു പ്രസ്ഥാനങ്ങും തമ്മിലുള്ള ബന്ധത്തിൽ ഇതൊരു പുത്തൻ ചുവടു വെയ്പ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ വള്ളംകളി ഒരു വൻ വിജയമായിരിക്കുമെന്നും ലോമായുടെയും ലണ്ടൻ മലയാളികളുടെയും പൂർണ്ണ സഹകരണം തുടർന്നും ഉണ്ടായിരിക്കണം എന്നും അദ്ദേഹം ആശംസിച്ചു.

ലോമായുടെ സെക്രട്ടറി ജിൽ ജേക്കബ് കനേഡിയൻ നെഹ്റുട്രോഫിക്ക് ആശംസകള് അര്പ്പിച്ചു ബി എം എസ് ജെററൽ സെക്രട്ടറി ബിന് ജോഷ്വ നന്ദി രേഖപ്പെടുത്തി. ഷിബു ചെറിയാൻ, അരുൺ ശിവരാമന് തുടഞ്ഞിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *