പ്രാർത്ഥനകൾ വിഫലം ; റോജി ദൈവ സന്നിധിയിലേക്ക് യാത്രയായി

Pathanamthitta World
Print Friendly, PDF & Email

കുളനട – സുഹൃത്തുക്കളുടെയും, വീട്ടുകാരുടെയും ഏറെ പ്രിയപ്പെട്ടവനും, നാട്ടുകാരുടെ പ്രയങ്കരനും ആയിരുന്ന റോജി P ഇടിക്കുള (37) ദൈവസന്നിധിയിലേക്ക് യാത്രയായി… അയർലൻ്റിൽ ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും, അമ്മയോടൊപ്പവുമായിരുന്നു റോജി ജോലി ചെയ്തിരുന്നത്. കുളനട മാന്തുക സ്വദേശി പുതുപ്പറമ്പിൽ ( വലിയവിളയിൽ റോജിവില്ല ) റോജി. നഴ്സുമാരുടെ സംഘടനയായ UNA യുടെ സജീവ പ്രവർത്തകനായിരുന്നു. പെട്ടെന്നുണ്ടായ രോഗത്തെ തുടർന്ന് ഇവിടെ ഡബ്ലിനിലെ ബ്യൂമോണ്ട് ആശുപത്രിയിൽ തീവ്രപരിചരണത്തിലായിരുന്ന റോജിക്കായി മലയാളി സമൂഹം കണ്ണീരോടെ പ്രാർത്ഥനയിലായിരുന്നു. പരേതനായ ജോൺ ഇടിക്കുളയുടെയും,റോസമ്മ ഇടിക്കുളയുടെയും ഏക മകനാണ്. ഭാര്യ സ്നേഹ ടൂമിലെ സ്റ്റെല്ലാ മാരീസ് നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സാണ് .എവ്‌ലീൻ (7 വയസ് ) എൽസ (5 വയസ് ) എന്നിവർ ഹോളി ട്രിനിറ്റി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ നിരവധി മലയാളികളാണ് അയർലൻ്റിൽ മരണപ്പെട്ടത്.

റോജി മംഗലാപുരത്തെ ആൽവാസ് കോളേജിൽ നിന്ന് നഴ്‌സിംഗ് ബിരുദം പൂർത്തിയാക്കി. അയർലണ്ടിൽ പോകുന്നതിനു മുമ്പ് മംഗലാപുരത്തും കേരളത്തിലുമായി 3 വ്യത്യസ്ത ആശുപത്രികളിൽ OT സ്റ്റാഫായി കരിയർ ആരംഭിച്ചു, തുടർന്ന് വിദേശത്ത്, ഖത്തറിൽ ജോലി ചെയ്യുകയും അതിനുശേഷം ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബം നാല് വർഷം മുൻപ് അയർലണ്ടിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയുമായിരുന്നു.

ഭാര്യ: സ്നേഹ ( സ്റ്റെല്ലാ മാരീസ് നഴ്‌സിംഗ് ഹോം, ടൂം, ഗാൽവേ സ്റ്റാഫ് നഴ്‌സ് )
മക്കൾ: എവ്‌ലീൻ (7). എൽസ (5)
സംസ്‌കാര ശുശ്രുഷകൾ പിന്നീട് , കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

 

Leave a Reply

Your email address will not be published. Required fields are marked *