പത്തനംതിട്ട – പഠനത്തോടൊപ്പം പ്രകൃതിയെയും അതിലൂടെ ഭൂമിയും സംരക്ഷിക്കുവാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്‌സൈസ് വിമുക്തി മിഷൻ പത്തനംതിട്ട ജില്ലയിൽ നടപ്പാക്കുന്ന ‘ലഹരിക്കെതിരെ ഒരു മരം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അടൂർ ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും കർത്തവ്യവുമാണ്. ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന മുദ്രാവാക്യം വിദ്യാർഥികൾ ഏറ്റെടുക്കണം. സ്‌കൂൾ അങ്കണത്തിൽ വിദ്യാർഥികൾക്കൊപ്പം അദ്ദേഹം വൃക്ഷ തൈ നട്ടു. സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.എസ്. സന്തോഷ് റാണി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മിഷൻ ജില്ലാ മാനേജറുമായ സി. കെ അനിൽകുമാർ മുഖ്യസന്ദേശം നൽകി. എ.ഇ.ഒ സീമാദാസ്, വിമുക്തി മിഷൻ ജില്ലാ കോ-ഓഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ, സ്‌കൂൾ പിടിഎ പ്രസിഡന്റ് സുനിൽ മൂലയിൽ, സ്‌കൂൾ പ്രിൻസിപ്പാൾ സജി വർഗീസ്, എസ് എം സി ചെയർമാൻ ഹരിപ്രസാദ്, ഹയർസെക്കൻഡറി സീനിയർ അസിസ്റ്റന്റ് പി.ആർ. ഗിരീഷ്, സ്റ്റാഫ് സെക്രട്ടറി ഉദയൻപിള്ള, വിമുക്തി മിഷൻ സ്‌കൂൾ കോ-ഓഡിനേറ്റർ മനീഷ് സിസി, പൂർവ വിദ്യാർഥി സംഘടന വൈസ് പ്രസിഡന്റ് കെ. വിധു , അടൂർ എക്‌സൈസ് ഇൻസ്‌പെക്ടർ സഹീർ ഷാ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?
Like
Love
Happy
Haha
Sad

