അച്ഛന്റെ കൺമുന്നിൽ പൊലിഞ്ഞത് മൂന്ന് പെൺമക്കളുടെ ജീവനുകൾ.

Kerala Palakkad
Print Friendly, PDF & Email

പാലക്കാട് – മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനെത്തിയ മൂന്ന് സഹോദരികൾ കുളത്തിൽ മുങ്ങിമരിച്ചു. ഭീമനാട് സ്വദേശിനികളായ റമീഷ (23), റിൻഷി (18), നാഷിദ (26) എന്നിവരാണ് മരിച്ചത്. സഹോദരിമാരിൽ ഒരാൾ കുളത്തിൽ തെന്നി വീണപ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കവേയായിരുന്നു അപകടമെന്നാണ് സൂചനകൾ. ഓണത്തിന് വിരുന്നിന് വന്ന സഹോദരിമാരാണ് അപകടത്തിൽപ്പെട്ടത്.

അപകടം കണ്ട അതിഥിത്തൊഴിലാളി നാട്ടുകാരെ വിവരം അറിയിച്ചത് അനുസരിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ മൂവരേയും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓണം അവധിക്ക് സ്വന്തം വീട്ടിൽ ഒത്തുകൂടിയ മൂന്ന് സഹോദരങ്ങൾക്കാണ് അച്ഛന്റെ കൺമുന്നിൽ ജീവൻ നഷ്ടമായത്. മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് ഇന്ന് ഉച്ചയോടെ അപകടം നടന്നത്. അച്ഛൻ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെ തൊട്ടപ്പുറത്തായി കുളിക്കാനിറങ്ങിയ മക്കളിലൊരാൾ വെള്ളത്തിൽ താഴ്ന്നുപോയി.

രക്ഷിക്കാൻ ചാടിയ മറ്റ് രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു. അപകടം കണ്ട് സ്തബ്ധനായ പിതാവിന് ഒച്ചവെക്കാൻ പോലും കഴിയാത്ത മാനസികാവസ്ഥയിലായി. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *