പന്തളം – എം സി റോഡിൽ കുളനട മാന്തുക പെട്രോൾ പമ്പിന് സമീപത്ത് ഇന്നലെ രാത്രി നടന്ന അപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ചൽ നിന്നും മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കോട്ടയത്തേക്ക് പോവുകയായിരുന്ന ജീപ്പ് മാന്തുക പെട്രോൾ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ടത്.
തൃശൂരിൽ നിന്നും കളിക്കാവിളക്ക് പോയ കെ എസ് ആർ ടി സി സിഫ്റ്റ് ബസിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായത് – ജീപ്പിൽ സഞ്ചരിച്ചിരുന്ന ലതിക, ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്. ജീപ്പിൽ 7 പേർ ഉണ്ടായിരുന്നു. രാത്രി 9.30 ഓടെയാണ് അപകടം. ഗുരുതര മായി പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

