കർഷകചന്ത ഓണസമൃദ്ധി മാർക്കറ്റ് ആരംഭിച്ചു

Pathanamthitta
Print Friendly, PDF & Email

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കർഷകചന്ത ഓണസമൃദ്ധി മാർക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഉൽപന്നങ്ങൾ നല്ല വില നൽകി സംഭരിച്ച് സബ്‌സിഡി നിരക്കിൽ ജനങ്ങൾക്ക് നൽകുകയാണ് കർഷകചന്തയുടെ ലക്ഷ്യം.
വൈസ് പ്രസിഡന്റ് റാഹേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ ചെയർമാൻ വി.പി വിദ്യാധരപ്പണിക്കർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശരത് കുമാർ, എ.കെ സുരേഷ്, സിഡിഎസ് വൈസ് ചെയർപേഴ്‌സൺ ശ്രീദേവി, സിഡിഎസ് അംഗം ശാലിനി, കേര സമിതി പ്രസിഡന്റ് ഗിരീഷ്, എക്കോ ഷോപ്പ് സെക്രട്ടറി ശ്രീകുമാരി, കാർഷിക കർമ്മ സേന അംഗങ്ങൾ, കർഷകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *