മുളക്കുഴ പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള സ്ഥലം നിലവിലെ പാട്ട കുടിശിക തീർക്കാതെ കീഴ്പാട്ടത്തിന് മത്സ്യഫെഡിന് കൊടുക്കാൻ സർക്കാർ ഉത്തരവ് ചട്ടങ്ങൾ ലംഘിച്ച് വന്നിരിക്കുകയാണ്. നിലവിൽ ജനത വ്യവസായ സംഘം ഉപയോഗിക്കുന്ന ഈ സ്ഥലം പാട്ട കുടിശ്ശിക 650000 ലക്ഷം രൂപ അടയ്ക്കാൻ ഉണ്ട് . അത് അടക്കാതെ രക്ഷപെടാൻ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുകളാണ് സിപിഎം ഭരണ സമിതി . ? ഒരു ചെറിയ വീടിനോ , കടയ്ക്കോ ഒക്കെ കരം അടച്ചില്ലെങ്കിൽ ജപ്തി നോട്ടീസ് അയ്ക്കുക്കുന്ന ഭരണകൂടം ഈ വിഷയത്തിൽ മിണ്ടാപൂച്ച നയമാണ് സ്വീകരിച്ചിരിക്കുന്നത്.
ഓണ തിരക്കിനിടയിലും അടിയന്തര കമ്മിറ്റി വിളിച്ച് ഈ വിഷയം വെച്ചത് തന്നെ ദുരദ്ദേശ്യത്തോടെയാണ്.
പാട്ട തുക അടയ്ക്കാതെ ഈ വസ്തു കീഴ്പാട്ടത്തിന് കൊടുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയോഗം ബഹിഷ്കരിച്ച് ബിജെപി അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പഞ്ചായത്ത് ചട്ടങ്ങൾ ലംഘിച്ച് അഴിമതിയാണ് നടത്തുന്നത്. ഈ അഴിമതിയ്ക്ക് കൂട്ട് നിൽക്കാത്ത മൂന്ന് സെക്രട്ടറിമാരെയാണ് ഒരു വർഷത്തിനുള്ളിൽ സ്ഥലം മാറ്റിയതെന്നും, നിലവിലെ പാട്ടകുടശ്ശിക ആറര ലക്ഷം രൂപ എഴുതിതള്ളാനുള്ള പുറത്ത് നിന്നുള്ള സെന്റിൽമെന്റാണ് നടക്കുന്നതെന്നും പ്രതിഷേധം ഉത്ഘാടനം ചെയ്ത് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ പ്രമോദ് കാരയ്ക്കാട് ആരോപിച്ചു. ഈ വിഷയത്തിൽ നിയമ നടപടികൾ സ്വീകരിക്കുെമെന്നും അവർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സ്മിത വട്ടയത്തിൽ, പുഷ്പകുമാരി , പ്രിജിലിയ എന്നിവരും പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

