ജില്ലയിലെ പോലീസും യോഗാദിനം ആചരിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : അന്താരാഷ്ട്ര യോഗാദിനം ജില്ലയിലെ പോലീസുദ്യോഗസ്ഥരും ആചരിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് രാവിലെ 8 ന് നടന്ന യോഗാക്ലാസ്സ്‌ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് ഉത്ഘാടനം ചെയ്തു. ഭാരതത്തിൽ ഉടലെടുത്ത പ്രാചീനമായ ശാരീരിക മാനസിക ആത്മീയ അനുഷ്ഠാനമായ യോഗ, ശരീരവും മനസ്സിന്റെ ബോധമണ്ഡലവും തമ്മിലുള്ള ഐക്യപ്പെടലിനെ പ്രതീകവൽക്കരിക്കുന്നതായും, ശരീരത്തെയും മനസ്സിനെയും ഏകോപിപ്പിച്ചുകൊണ്ട്, ആരോഗ്യത്തോടെ ജീവിതം നയിക്കാൻ യോഗാമുറകൾ പോലീസ് ഉദ്യോഗസ്ഥർ അനുഷ്ഠിക്കുന്നത് സമ്മർദ്ദം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ എസ് ഐ ഹരികുമാർ യോഗാക്ലാസ്സ്‌ എടുത്തു, ഡി സി ആർ ബി ഡി വൈ എസ് പി ബിനു, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, എ ആർ ക്യാമ്പ് അസിസ്റ്റന്റ് കമണ്ടാന്റ് ആർ ചന്ദ്രശേഖരൻ, സൈബർ പോലീസ് ഇൻസ്‌പെക്ടർ ജോബിൻ ജോർജ്ജ്, ജില്ലാ പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെയും, എ ആർ ക്യാമ്പിലെയും പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും എസ് എച്ച് ഒമാരുടെ നേതൃത്വത്തിൽ യോഗാപരിശീലനം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *