നാളെ “ഗണപതിയെ വരയ്ക്കാം “

Pathanamthitta Kerala
Print Friendly, PDF & Email

തിരുവല്ല: നന്നൂർ ഗണേശോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മണിമലയാറിന്റെ മനയ്ക്കച്ചിറ ശ്രിനാരായണ കടവിൽ ഗണേശ വിഗ്രഹ നിമഞ്ജനം ഞായറാഴ്ച നടക്കും. ശനിയാഴ്ച്ച രാവിലെ 10 am ന് വിനായക ചതുർത്ഥി ഗണേശോത്സവത്തോടനുബന്ധിച്ച് സനാതന ധർമ്മ പരിഷത്ത് ,ജോയ് ആലുക്കാസ് ഫൗണ്ടേഷനുമായി ചേർന്ന് കുട്ടികൾക്കായി ചിത്രരചനാ മത്സരം നന്നൂർ ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

വിജയികൾക്കും പ്രോത്സാഹനമായി എല്ലാ മത്സരാർത്ഥികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. കൂടുതൽ മൽസരാത്ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളുക്കൾക്കും സമ്മാനം നൽകും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ +2
വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

ചിത്രരചന സബ് ജൂനിയർ വിഭാഗത്തിന് ക്രയോൺസ് / സ്കെച്ച് ഉപയോഗിച്ചുള്ളതും മറ്റ് വിഭാഗങ്ങൾക്ക് വാട്ടർ കളറിംഗും ആയിരിക്കും.
ഡ്രോയിംഗ് ഷീറ്റ് മൽസര കേന്ദ്രത്തിൽ നൽകുന്നതാണ്.വരയ്ക്കാനുള്ള സാമഗ്രികൾ കരുതണം..താൽപര്യമുള്ളവർ
അന്നേ ദിവസം 9.30 ന് എത്തിച്ചേരണം 81118 96495,
8281254787

Leave a Reply

Your email address will not be published. Required fields are marked *