തിരുവല്ല – കേരളത്തിൻ്റ് വികസനത്തിന് നിർണായക പങ്ക് വഹിച്ചിട്ടുള്ള പ്രവാസികൾക്ക് അവർ ആവശ്യപ്പെടുന്ന ന്യായമായ അവകാശങ്ങൾ കാലതാമസം ഇല്ലാതെ പരിഹരിക്കണമെന്നും , 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ പെൻഷൻ പദ്ധതിയിൽ ഉൾപ്പടുത്തണമെന്നും, പെൻഷൻ 5000 രൂപ ആയിവർദ്ധിപ്പിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും മാണി സി.കാപ്പൻ എംഎൽഎ പറഞ്ഞു. കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രതിനിധിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ജോസ് തോമ്പുംകുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ ലേഖ എസ്, കൗൺസിലർ റീന മാത്യൂസ് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ ജയവർമ, യൂണിവേഴ്സൽ സർവീസ് എൻവ്യയർമെന്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി. ആർ രാജേഷ്, പ്രവാസി ജനത കോട്ടയം ജില്ലാ പ്രസിഡണ്ട് കെ വി തോമസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാഹുൽ, മാത്യൂസ് ചാലക്കുഴി , ഏലിയാമ്മ ബെന്നി, ജോമി എൽസ ജോസ്എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ ക്യാപ്ഷൻ
കേരള പ്രവാസി ജനത വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രതിനിധി സംഗമം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. ഷാഹുൽ ഹമീദ്, റീന മാത്യൂസ്, ലേഖ എസ്,ജോസ് തോമ്പുംകുഴി, കെ ജയവർമ്മ , വി .ആർ രാജേഷ്, മാത്യൂസ് ചാലക്കുഴി എന്നിവർ സമീപം.


