ബ്രി​സ്‌​ബ​നിലെ സാജു കലവറയ്ക്ക് യു.ആർ.എഫ് വേൾഡ് റിക്കോർഡ് സമ്മാനിച്ചു.

World
Print Friendly, PDF & Email

ക്യൂൻസ് ലാൻഡ് – 65 ഇ​നം രു​ചി​യൂ​റും വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ സ​ദ്യ​യൊ​രു​ക്കിയ സാ​ജു ക​ല​വ​റ​യ്ക്ക് യു.ആർ.എഫ് വേൾഡ് റിക്കോർഡ് സമ്മാനിച്ചു. 15 വ​ർ​ഷ​മാ​യി ബ്രി​സ്ബ​നി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രു​ന്ന ഇദ്ദേഹം 950 പേ​ർ​ക്കാ​ണ് സ​ദ്യ വി​ള​മ്പി​യ​ത്.

ക്വീ​ൻസ്‌ല​ൻ​ഡ് പാ​ർ​ല​മെ​ൻറ് എംപി ലീ​ന​സ് പ​വ​ർ, മ​നോ​ജ് കെ.​ജ​യ​ൻ, ന​ർ​ത്ത​കി ഡോ. ​ചൈ​ത​ന്യ, ഇ​സ്‌ലാമിക് കോ​ള​ജ് ഓ​ഫ് ബ്രി​സ്ബൻ സിഇഒ അ​ലി ഖാ​ദി​രി, ലോ​ഗ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ ന​ട്ട​ലി വി​ൽ​കോ​ക്ക്‌​സ്, പോ​ൾ സ്‌​കാ​ർ, എംപി മാ​ർ​ക്ക് റോ​ബി​ൻ​സ​ൺ, എ​മി​ലി കിം ​കൗ​ൺ​സി​ല​ർ ഏ​യ്ഞ്ച​ലോ ഓ​വ​ൻ, യുഎംക്യൂ ​പ്ര​സി​ഡ​ൻറ് ഡോ. ​ജേ​ക്ക​ബ് ചെ​റി​യാ​ൻ എ​ന്നി​വ​ർ സാ​ജു ക​ല​വ​റയ്ക്ക് റിക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും മൊ​മൻറോ​യും വി​ത​ര​ണം ചെ​യ്തു.ബ്രി​സ്‌​ബ​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്വീ​ൻ​സ്‌​ല​ൻ​ഡ് ആ​ണ് ഓ​ണാ​ഘാ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​തി​യ റി​ക്കാ​ർ​ഡു​ക​ൾ സൃ​ഷ്‌​ടി​ച്ച​ത്.ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി റി​ക്കാ​ർ​ഡ് ഇ​വ​ൻറു​ക​ൾ​ക്ക് മ​ല​യാ​ള​ത്തി​ൻറെ പ്രി​യ സി​നി​മാ താ​രം മ​നോ​ജ് കെ.​ജ​യ​ൻ സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *