ക്യൂൻസ് ലാൻഡ് – 65 ഇനം രുചിയൂറും വിഭവങ്ങൾ അടങ്ങിയ സദ്യയൊരുക്കിയ സാജു കലവറയ്ക്ക് യു.ആർ.എഫ് വേൾഡ് റിക്കോർഡ് സമ്മാനിച്ചു. 15 വർഷമായി ബ്രിസ്ബനിൽ ഹോട്ടൽ നടത്തിവരുന്ന ഇദ്ദേഹം 950 പേർക്കാണ് സദ്യ വിളമ്പിയത്.
ക്വീൻസ്ലൻഡ് പാർലമെൻറ് എംപി ലീനസ് പവർ, മനോജ് കെ.ജയൻ, നർത്തകി ഡോ. ചൈതന്യ, ഇസ്ലാമിക് കോളജ് ഓഫ് ബ്രിസ്ബൻ സിഇഒ അലി ഖാദിരി, ലോഗൻ ഡെപ്യൂട്ടി മേയർ നട്ടലി വിൽകോക്ക്സ്, പോൾ സ്കാർ, എംപി മാർക്ക് റോബിൻസൺ, എമിലി കിം കൗൺസിലർ ഏയ്ഞ്ചലോ ഓവൻ, യുഎംക്യൂ പ്രസിഡൻറ് ഡോ. ജേക്കബ് ചെറിയാൻ എന്നിവർ സാജു കലവറയ്ക്ക് റിക്കാർഡ് സർട്ടിഫിക്കറ്റും മെഡലും മൊമൻറോയും വിതരണം ചെയ്തു.ബ്രിസ്ബനിലെ മലയാളി കൂട്ടായ്മയായ യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീൻസ്ലൻഡ് ആണ് ഓണാഘാഷങ്ങളുടെ ഭാഗമായി പുതിയ റിക്കാർഡുകൾ സൃഷ്ടിച്ചത്.ഇന്ത്യക്ക് അഭിമാനമായി റിക്കാർഡ് ഇവൻറുകൾക്ക് മലയാളത്തിൻറെ പ്രിയ സിനിമാ താരം മനോജ് കെ.ജയൻ സാക്ഷ്യം വഹിക്കാനെത്തി.
What do you feel about this post?
Like
Love
Happy
Haha
Sad

