നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ്സ് റേഷൻ കടയിലേക്ക് ഇടിച്ചു കയറി

Pathanamthitta
Print Friendly, PDF & Email

റാന്നി: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് റേഷൻ കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകിട്ട് ആറരയോടെ അത്തിക്കയം ജംഗ്‌ഷനിലാണ് സംഭവം. ആർക്കും പരുക്കില്ല. വേഗത കുറവായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. എരുമേലി – വെച്ചൂച്ചിറ – റാന്നി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ജംഗ്‌ഷനിലെ ഇറക്കം ഇറങ്ങി വന്ന ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷമാണ് കടയിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ ഇരു വാഹനങ്ങൾക്കും റേഷൻകട കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *