പത്തനംതിട്ട – നാലമ്പല തീർത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി ജില്ലാ ബജറ്റ് ടൂറിസം സെൽ.
പത്തനംതിട്ട, അടൂർ, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളിൽ നിന്ന് ജൂലൈ 17 (നാളെ) മുതൽ ഓഗസ്റ്റ് 16 വരെയാണ് യാത്ര. കർക്കിടക മാസത്തിൽ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തും.
തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമേൽ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കാണ് യാത്ര.
സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
ഫോൺ: പത്തനംതിട്ട 9495752710, 9995332599 തിരുവല്ല 9744348037, 9745322009 അടൂർ 9846752870, 7012720873 പന്തളം 9562730318, 9497329844 റാന്നി 9446670952 കോന്നി 9846460020 മല്ലപ്പള്ളി 9744293473 ജില്ലാ കോർഡിനേറ്റർ 9744348037.


