നവീകരിച്ച കുറിഞ്ചാലിൽ സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തി

Pathanamthitta
Print Friendly, PDF & Email

ഓമല്ലൂർ: ഗ്രാമ പഞ്ചായത്തിൽ കുറിഞ്ചാലിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോൺസൺ വിളവിനാൽ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ ദേശീയ പതാക ഉയർത്തി. അമൃത സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി ഓമല്ലൂരിൽ രണ്ട് ചാലുകളിൽ ഒന്ന് നിർമിക്കുകയും ഒന്ന് നവീകരിക്കുകയും ചെയ്തിരുന്നു. മുള്ളാനിക്കാട് വാർഡിൽ പുതിയതായി തൊഴിലുറപ്പ് പദ്ധതിയിൽ ചാൽ നിർമിച്ചു. കൃഷിക്കും മത്സ്യ കൃഷിക്കുമായി ഈ ചാൽ ഉപയോഗിക്കാം. മഞ്ഞിനിക്കര വാർഡിൽ കുറിഞ്ചാൽ ബണ്ടുകൾ നിർമിച്ചു കയർ ഭൂവസ്ത്രം വിരിച്ചു ചെളികൾ കോരി നവീകരിച്ചു.

ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് എന്ന ക്യാമ്പയിന്റെ ഭാഗമായി അമൃത സരോവർ സൈറ്റുകളിൽ ഈ വർഷം മുതൽ ദേശീയ പതാക ഉയർത്തണമെന്ന് ഭാരത് സർക്കാരിന്റെ നിർദേശം ഉള്ളതിനാൽ കുറിഞ്ചാലിൽ ഈ വർഷം മുതൽ പതാക ഉയർത്തുവാൻ പഞ്ചായത്ത് ഭരണ സമതി തീരുമാനം എടുത്തിരുന്നു.
ഇന്ന് നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ ശ്രീമതി സാലി തോമസ് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ വാർഡ് മെമ്പർ മാരായ അനിൽ കുമാർ എം ആർ, മിനി വർഗീസ്, സുജാത ചീകനാൽ സി ഡി എസ്സ് മെമ്പർ ശ്രീമതി വത്സല ശിവദാസ് എന്നിവർ പങ്കെടുത്തു.

ഭൂമിക്കു വന്ദനം വീരർക്കു അഭിവാദനം എന്ന പേരിൽ മേരി മാട്ടി മേരാ ദേശ് ക്യാമ്പയിന് ഓമല്ലൂർ പഞ്ചായത്തിൽ തുടക്കമായി. ആഗസ്റ്റ് 9 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന സ്വാതന്ത്ര ദിന പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. ഇന്ന് നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ മേരി മാട്ടി മേരാ ദേശ് എന്ന ക്യാമ്പയിൻ പ്രകാരം ഓമല്ലൂർ ഗ്രാമപഞ്ചായത്തിൽ ഐമാലി ഈസ്റ്റ് വാർഡിൽ ശാന്തി നഗറിൽ വാർഡ് മെമ്പർ അജയൻ കെ സി യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ ഫലവൃഷ തൈകൾ നട്ടു ഉത്കഘടനം നിർവഹിച്ചു. കശുമാവ് തൈകൾക്ക് പുറമെ എഴുപത്തഞ്ച് ഫലവൃക്ഷ തൈകൾ ആണ് നട്ടത്. ധീര ജവന്മാരുടെ പവന സ്മരണയ്ക്ക് മുന്നിൽ ആദരം അർപ്പിച്ചു കൊണ്ട് പ്രസിഡന്റ് ശിലാ ഫലകം അനചാദനം നിർവഹിച്ചു. തുടർന്ന് പ്രസിഡന്റ് പഞ്ച് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും തൊഴിലുറപ്പ് പ്രവർത്തകർ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
രാജ്യത്തിനു വേണ്ടി ബലി അർപ്പിച്ച ധീരരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസാദി ക അമൃത മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് എന്ന ക്യാമ്പയിൽ നടത്തുന്നത്.
ഗ്രാമപഞ്ചായത്തു സെക്രട്ടറി രഞ്ജിമ എൻ, തൊഴിലുറപ്പ് മേറ്റ് മാരായ ലത, കമലമ്മ, രമാദേവി, രമ്യ,ജയന്തി, ഗീതാ രാജൻ, ലേതിക, അജിത തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *