അപകടത്തിൽപെട്ട സ്ത്രീയുടെ വസ്ത്രം കീറിപ്പോയപ്പോൾ ഉടുമുണ്ടഴിച്ചു നൽകിയ ഷാജിക്ക് അഭിനന്ദന പ്രവാഹം !!

Kerala Eranakulam
Print Friendly, PDF & Email

കൊച്ചി – ഒരു അപകടത്തിൽപെട്ടു വസ്ത്രം കീറിയ സ്ത്രീക്കു ഉടുമുണ്ടഴിച്ചു നൽകിയ ചായ വിൽപ്പനക്കാരൻ വൈറലായി. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് സ്ത്രീക്ക് ഉടുമുണ്ടു അഴിച്ചു നൽകിയത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജംക്‌ഷനിലായിരുന്നു സംഭവം. സൈക്കിളിൽ കടകളിൽ ചായ നൽകാനായി എത്തിയപ്പോഴാണ് ഷാജി ഈ അപകടം കണ്ടത്. ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെ തുടർന്ന് വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു. ഇവരെ എഴുന്നേൽപ്പിച്ചയുടൻ ഷാജി ഉടുത്തിരുന്ന മുണ്ട് അഴിച്ചു അവർക്ക് നൽകി. പിന്നീടു സമീപത്തെ കടയിൽ നിന്നാണു ഷാജി മറ്റൊരു മുണ്ട് വാങ്ങിയുടുത്തത്. പരുക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ ഷാജിയെപ്പോലുള്ള നല്ല മനുഷ്യരിൽ കാണുന്ന ഈ സത് പ്രവർത്തിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല !!

Leave a Reply

Your email address will not be published. Required fields are marked *