ന്യൂയോർക്ക് – ലോക ഫുട്‌ബോൾ മത്സരങ്ങളിൽ തൊള്ളായിരത്തിലധികം കരിയർ ഗോളുകൾ, ഒരു ഫുട്ബോളർക്ക് നേടാനാകുന്നതെല്ലാം സ്വന്തമാക്കിയ മെസ്സിയുടെ കരിയറിൽ ഇതുവരെ ഒരു ലോകകപ്പ് മത്സരങ്ങളിൽ ഗോൾ ഹാട്രിക് ഉണ്ടായിരുന്നില്ല എന്നത് ഒരുപക്ഷേ കൗതുകകരമായ ഒരു കുറവായിരുന്നു. എന്നാൽ, 2026ലെ ഈ ലോകകപ്പ് വേദിയിൽ ആ കുറവും മെസ്സി നികത്തിയിരിക്കുന്നു. അതും ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഗോൾ ഹാട്രിക് സ്കോറർ എന്ന റെക്കോർഡോടെ ചരിത്രം കുറിച്ചു !!
അൽജീരിയക്കെതിരെ അർജന്റീന കളത്തിലിറങ്ങുമ്പോൾ ആരാധകർ പ്രതീക്ഷിച്ചത് ഒരു നല്ല പോരാട്ടമായിരുന്നു. എന്നാൽ അവിടെ അരങ്ങേറിയത് മെസ്സി എന്ന ഒറ്റയാൾ പീരങ്കിയുടെ വിസ്മയ പ്രകടനമായിരുന്നു. മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത് ആ ഇടംകാലിന്റെ ഫുട്‌ബോൾ മാന്ത്രികതയിൽ നിന്നായിരുന്നു.
റോഡ്രിഗോ ഡി പോളിന്റെ മനോഹരമായ ഒരു ലൈൻ- ബ്രേക്കിങ് പാസിൽ നിന്നായിരുന്നു ആദ്യ ഗോളിന്റെ തുടക്കം. പന്തുമായി മുന്നേറിയ മെസ്സി, ബോക്സിന് വെളിയിൽ നിന്ന് തൊടുത്ത പവർഫുൾ ഷോട്ട് അൽജീരിയൻ ഗോൾകീപ്പർ ലൂക്കാ സിദാനെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു. 1966ന് ശേഷം ലോകകപ്പിൽ ബോക്സിന് പുറത്തുനിന്ന് നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ബ്രസീലിയൻ ഇതിഹാസം റിവെല്ലീന്യോയുടെ റെക്കോർഡിനൊപ്പവും മെസ്സിയെത്തി.
അലക്സിസ് മാക് അലിസ്റ്റർ ഉതിർത്ത ഷോട്ട് സിദാൻ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പന്തിലേക്ക് അസാധ്യ വേഗത്തിൽ ഓടിയെത്തിയ മെസ്സി അത് വലയ്ക്കുള്ളിലാക്കി. ഒരു മികച്ച സ്ട്രൈക്കറുടെ കൃത്യമായ പൊസിഷനിങ്ങാണ് ഈ രണ്ടാം ഗോളിൽ കണ്ടത്.
ബോക്സിന്റെ അരികിൽ വച്ച് പന്ത് സ്വീകരിച്ച മെസ്സി, പ്രതിരോധ നിരക്കാരെ വെട്ടിച്ച് ഒരൽപം സ്ഥലം കണ്ടെത്തുകയും, ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെ പന്ത് കൃത്യമായി പോസ്റ്റിന്റെ താഴത്തെ മൂലയിലേക്ക് പായിക്കുകയും ചെയ്തു. മൂന്നാം ഗോൾ ഹാട്രിക്ക് അർജന്റീനൻ ആരാധകരെ ആനന്ദക്കണ്ണീരിലാഴ്ത്തിയ ചരിത്ര നിമിഷം !!
പ്രായത്തെ വെല്ലുന്ന വീര്യം തന്റെ 38- മത്തെ വയസ്സിലാണ് മെസ്സി ഈ ഹാട്രിക് നേടുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഒരു ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ബഹുമതി ഇനി മെസ്സിക്ക് സ്വന്തമാണ്. ഇതിനുപുറമേ, 1990ൽ കാമറൂൺ ഇതിഹാസം റോജർ മില്ല സ്ഥാപിച്ച, ഒരു ലോകകപ്പ് മത്സരത്തിൽ ഒന്നിലധികം ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡും മെസ്സി മറികടന്നു.
കിളവനെന്ന് പരിഹസിക്കുന്ന ആളുകൾക്ക് “ലെജൻഡ് ” അതായത് ഇതിഹാസം എന്നത് പലർ കാണില്ല. അതൊന്നേയുള്ളൂ ഫുട്‌ബോളിൽ ഈ വർത്തമാന കാലത്ത്. അതായത് മെസ്സി എന്ന ലിയോണൽ മെസ്സി . !!
What do you feel about this post?
Like
Love
Happy
Haha
Sad

