മോഷ്ടിച്ച എയർഗണ്ണുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ:

Crime

കോന്നി – മദ്യലഹരിയിൽ ഒരു എയർഗണ്ണുമായി ജൂൺ 7 ഞായറാഴ്ച രാത്രി കോന്നി ടൗണിൽ ഭീകരന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത എയർഗണിനെ പറ്റി നടത്തിയ അന്വേഷണത്തിലാണ് എയർഗൺ ഊട്ടുപാറയിൽ ഉള്ള ഒരു വീട്ടിൽ നിന്നും മോഷ്ടിച്ചതാണ് എന്ന് മനസ്സിലായത്. തുടർന്ന് മോഷണം നടന്ന വീട് തുറന്ന് നടത്തിയ പരിശോധനയിൽ എയർഗൺ കൂടാതെ ഒരു ഗിറ്റാറും വീട്ടിൽ നിന്ന് മോഷണം പോയതായി കണ്ടെത്തി. ഈ കേസിലേക്ക് അരുവാപുലം ഊട്ടുപാറ എന്ന സ്ഥലത്ത് ഷോൺ വില്ലയിൽ ഷോൺ തോമസ് (19) , ഊട്ടുപാറ തൂംകുഴിയിൽ വീട്ടിൽ സജിൻ വർഗീസ് (19) എന്നിവരെ കോന്നി പോലീസ് നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഇവരുടെ കൂട്ടു പ്രതിയായ അരുവാപ്പുലം പടപ്പക്കൽ എന്ന സ്ഥലത്ത് കരിമൽ വടക്കേതിൽ വീട്ടിൽ ശ്രീജിത്ത് വിനോദ് (19) എന്നയാളാണ് ഇന്ന് കോന്നി പോലീസിന്റെ പിടിയിലായത്. S I മാരായ ഷൈജു അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നാം പ്രതിയായ ഇയാളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *