റാന്നി – ലാലു പ്രസാദ് യാദവിന്റെ ജന്മദിനാഘോഷം ളാഹ ആദിവാസി ഉന്നതിയിൽ ആർജെഡി പ്രസിഡന്റും മുൻ ബീഹാർ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ളാഹ ആദിവാസി ഉന്നതിയിൽ ഭക്ഷണവും വസ്ത്ര വിതരണവും നടത്തി.
പരിപാടിയിൽ ആർജെഡി ദേശീയ ജനറൽ സെക്രട്ടറി അനു ചാക്കോ, ജില്ലാ പ്രസിഡന്റ് മനു വാസുദേവ്, വൈസ് പ്രസിഡന്റ് ജോമോൻ കൊച്ചേത്ത്, റാന്നി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് മോളിക്കൽ എന്നിവർ നേതൃത്വം നൽകി.
പരിപാടിക്കിടെ ലാലു പ്രസാദ് യാദവവും അദ്ദേഹംത്തിന്റെ ഭാര്യയും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ റാബ്രി ദേവിയും ആദിവാസി ഉന്നതിയിലെ കുടുംബാംഗങ്ങളുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം എല്ലാവർക്കും ആശംസകൾ നേർന്നു.
ആദിവാസി സമൂഹത്തിലെ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്ത പരിപാടി ജന്മദിനാഘോഷത്തിന് സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി.



