കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം കൊടിയേറി

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – ചരിത്രപ്രസിദ്ധമായ കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം തുടങ്ങി. ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ കണ്oരര് മോഹനരര് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്ര പൂജാദി ചടങ്ങുകൾ കൂടാതെ ഭാഗവതഹംസം ഗുരുവായൂർ മണികണ്ഠൻ വാര്യരുടെ നേതൃത്വത്തിലുള്ള ഭാഗവത സപ്താഹയജ്ഞം, തിരുവാതിര കളി, കൈകൊട്ടിക്കളി, ഭജൻസ്, നൃത്ത സന്ധ്യകൾ, സംഗീത സദസ്സുകൾ, മാജിക്ക്‌ ഷോ എന്നിവയും. പള്ളിവേട്ട ദിനമായ ഇന്ന് (25/2/25- ചൊവ്വാഴ്ച) രാവിലെ 7 30 മുതൽ നാരായണീയ പാരായണം, 10.30-ന് ഉത്സവബലി ഉച്ചയ്ക്ക് ഒന്നിന് സമൂഹസദ്യ വൈകിട്ട് 7ന് ഹിഡുംമ്പൻപൂജ ,7.30ന് സേവ, രാത്രി 10ന് ക്ലാസിക്കൽ ആൻഡ് സെമി ക്ലാസിക്കൽ ഡാൻസ്, 11.30-ന് പള്ളിവേട്ട.

ശിവരാത്രി ദിനമായ 26ന് ( ബുധനാഴ്ച) രാവിലെ എട്ടുമുതൽ ശിവപുരാണ പാരായണം. 9- മുതൽ കുറ്റൂർ കാണിക്ക മണ്ഡപം നടയിൽ നിന്ന് കാവടിയാട്ടം., വൈകിട്ട് 6. 15ന് കുറ്റൂർ തോണ്ടറ ആറാട്ട് കടവിൽ നിന്നും തിരു ആറാട്ട് എഴുന്നള്ളിപ്പ് . രാത്രി 10 30 ന് കൊടിയിറക്ക്, വലിയകാണിക്ക. രാത്രി 12 മുതൽ മഹാശിവരാത്രി പൂജ.12.30-ന് ഭക്തിഘോഷ ലഹരി എന്നിവ നടക്കും.

ഫോട്ടോ ക്യാപ്ഷൻ- കുറ്റൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്oരര് മോഹനരര്, ക്ഷേത്രമേൽശാന്തി പ്രസാദ് നമ്പൂതിരി എന്നിവിടെ നേതൃത്വത്തിൽ കൊടിയേറ്റുന്നു.

Leave a Reply

Your email address will not be published. Required fields are marked *