ജോൺ എബ്രഹാം അനുസ്മരണവും ” ‘അമ്മ അറിയാൻ ” സിനിമാ പ്രദർശനവും പത്തനംതിട്ട ടൗൺ ഹാളിൽ .

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നഗരസഭയും, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശനത്തിന്റെ ഭാഗമായി 2026 ജൂൺ 28 ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 3 മണി മുതൽ പ്രമുഖ ചലച്ചിത്ര സംവിധായകനും, ഒഡേസ എന്ന ജനകീയ സിനിമാ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോൺ എബ്രഹാം അനുസ്മരണവും, തുടർന്ന് അദ്ദേഹത്തിൻറെ ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡ് നേടിയ സിനിമയായ ” ‘അമ്മ അറിയാൻ ” പ്രദർശനവും നടക്കും.

അനുസ്മരണ സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം കെആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻറ്സ് ആൻഡ് ആർട്ട്സ് ഡയറക്ടർ ശ്രീ. സണ്ണി ജോസഫ് നിർവ്വഹിക്കും. സിനിമാ പ്രദർശനം സൗജനമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് – +91 94479 45710

Leave a Reply

Your email address will not be published. Required fields are marked *