തിരുവല്ല: സംഗീതം പ്രകൃതിദത്തമാണെന്നും പ്രപഞ്ചതാളം തെറ്റാതെ മനുഷ്യൻ ജീവിക്കേണ്ടതിന്റെ ഓർമ്മപെടുത്തലും കൂടിയാണ് ഓരോ പരിസ്ഥിതി ദിനവും കടന്നുപോകുന്നതെന്ന് ചലച്ചിത്ര സംഗീത സംവിധായകൻ വിനു തോമസ് പറഞ്ഞു. പ്രകൃതി രക്ഷാ സുപോഷണ വേദി പരിസ്ഥിതി സംരക്ഷണ വാരത്തോടനുബന്ധിച്ച് കവിയൂർ തോട്ടഭാഗത്ത് സംഘടിപ്പിച്ച പരിസ്ഥിതി ഗാനസന്ധ്യ ” ഈ മനോഹരതീരം” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരമാരുടെ വീടുകൾ പരിസ്ഥിതി സൗഹ്യദ ഗൃഹങ്ങളായി മാതൃകകൾ തീർക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.ഡോ. ബി.ജി ഗോകുലൻ അധ്യക്ഷത വഹിച്ചു. അമ്പതോളം ഗായകർ സന്നിഹിതരായ പരിപാടിയിൽ മലയാള സിനിമയിലെ പ്രകൃതി വർണ്ണനാ ഗാനങ്ങൾ ആലപിച്ചു. പരിസ്ഥിതി അവബോധസന്ദേശം സ്വാഗത സംഘം ജനറൽ കൺവീനർ ശ്രീ.പ്രദീപ് ചന്ദ് നൽകി.
മെയ് 29 മുതൽ ജൂൺ 6 വരെയാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
#WorldEnvironment #Paryavaran #പ്രകൃതിരക്ഷാസുപോഷണവേദി



