ഓമല്ലൂർ വയൽ വാണിഭം: ദീപശിഖാ പ്രയാണം 13 ന്

Kerala Pathanamthitta
Print Friendly, PDF & Email

ഓമല്ലൂർ വയൽ വാണിഭത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ദീപശിഖാ പ്രയാണം 13ന് എത്തും. കൊല്ലം ജില്ലയിലെ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും 13 ന് രാവിലെ ആരംഭിച്ച് വൈകിട്ട് അഞ്ചിന് ഓമല്ലൂരിലെ സ്മൃതി മണ്ഡപമായ പാലമരച്ചോട്ടിൽ സ്ഥാപിക്കും.
വെളിനല്ലൂർ തെക്കേ വയലിൽ നിന്ന് 600 വർഷങ്ങൾക്ക് മുൻപ് ഒരു കാളക്കൂറ്റൻ പാലക്കുറ്റിയുമായി ഓടി വന്നതിന്റെ സ്മരണയിലാണ് ഓമല്ലൂരിൽ വയൽവാണിഭം നടക്കുന്നത്. മീനം ഒന്നായ മാർച്ച് 14 മുതൽ ഏപ്രിൽ 10 വരെയാണ് വയൽ വാണിഭം നടക്കുന്നത്. ആദ്യ ദിവസം അതിരാവിലെ കന്നുകാലിവാണിഭവും തുടർന്ന് കാർഷിക വിഭവങ്ങളും ഗൃഹോപകരണങ്ങളും ചെടികളും പണിയായുധങ്ങളുമൊക്കെ നിറയുന്ന ‘വാണിഭ വിപണിയും നടക്കും. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോൺസൺ വിളവിനാലാണ് സംഘാടകസമിതി ചെയർമാൻ. മറ്റു ഭാരവാഹികൾ: ബൈജു ഓമല്ലൂർ ( ജനറൽ കൺവീനർ), സജയൻ ഓമല്ലൂർ (പ്രോഗ്രാം കൺവീനർ), സുബിൻ തോമസ് (പബ്ലിസിറ്റി കൺവീനർ ), ലിജോ ബേബി- (ഫിനാൻസ് കൺവീനർ ).

Leave a Reply

Your email address will not be published. Required fields are marked *