ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും : മുഖ്യമന്ത്രി വി.ഡി.സതീശൻ

Kollam
Print Friendly, PDF & Email

ശാസ്താംകോട്ട: ശക്തികുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ കൊലചെയ്യപ്പെട്ട കുന്നത്തൂർ കീച്ചപ്പള്ളി സ്വദേശി ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പാർക്കിൻസൻസ് രോഗബാധിതനായ പിതാവ് ജയസേനനും ഭിന്നശേഷിയുള്ള മാതാവ് രജനിയും ഉല്ലാസ് കോവൂർ എം.എൽ.എ യോടൊപ്പം സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി.

നിരപരാധിയായ ഹരികൃഷണനെ ഘോഷയാത്ര മുറിച്ച് കടന്നതിനെ തുടർന്നുണ്ടായ തർക്കങ്ങളത്തുടർന്ന് ഗുണ്ടാ സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. പോളിടെക്‌നിക് വിദ്യാർത്ഥിയായിരുന്ന ഹരികൃഷ്ണൻ പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്നു. കുടുംബത്തിന്റെ അത്താണിയാകേണ്ടിയിരുന്ന തന്റെ മകനെ കൊലചെയ്തവർക്കെതിരെ കർശനശിക്ഷാവിധിയുണ്ടാകാൻ സഹായിക്കണമെന്ന് ഹരികൃഷ്ണന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

സഹോദരൻ ജയകൃഷ്ണൻ, ഹരികൃഷ്ണൻ കുടുംബ സഹായ സമിതി ജനറൽ കൺവീനർ ജി. ബാഹുലേയൻ, കീച്ചപ്പള്ളി പുഷ്പാംഗദൻ തുടങ്ങിയവരും മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയേയും സംഘം നേരിൽ കണ്ട് പരാതി സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *