പത്തനംതിട്ട – കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ത്രിദിന വ്യക്തിത്വ വികസന പരിശീലനം കുളത്തൂർ ശബരി ദുർഗ കൊളജിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അധ്യക്ഷനായി. എ ടി സതീഷ് പദ്ധതി വിശദീകരിച്ചു. പരിശീലക ആർ അഞ്ജന ത്രിദിന പരിശീലനത്തിന് നേതൃത്വം നൽകും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദീപ്തി ദാമോദരൻ, അഞ്ജു സദാനന്ദൻ, അഞ്ജലി സുരേഷ്, നീന മാത്യു, വിജ്ഞാന കേരളം പ്രോഗ്രാം മാനേജർ ഡോ. എ ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

