സ്കൂൾ കുട്ടികളുടെ വഴി അപകടമാക്കി വലയ്ക്കുന്ന പിഡബ്ല്യൂഡി അധികൃതർ

Pathanamthitta
Print Friendly, PDF & Email

അടൂർ – K.S.R.T.C.യൂടെ വശത്തുള്ള ഇല്ലത്ത് കാവ് റോഡ് അറ്റകുറ്റ പണിയിൽ നശിച്ചിട്ടും നഗരസഭ, MLA ഉൾപ്പെടെ ഉള്ള അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ല. റോഡ് കയ്യേറി അശാസ്ത്രീയമായി അപകടകരമായി ഓട പണിത് റോഡിനെ നശിപ്പിച്ചു. കാൽനട യാത്ര ചെയ്യാൻ പോലും സാധിക്കാത്തത് അധികാരികൾ കണ്ടില്ലെന്നു നടിച്ചു ജനത്തെ ദുരിതത്തിലാക്കുകയാണ്. കോൺട്രാക്റ്റ് എടുത്തവർ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം രണ്ടു പേരെ വെച്ച് ജോലി ചെയ്യിപ്പിച്ചു ആണ് മുൻപോട്ട് കൊണ്ട് പോകുന്നത്. വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ആണ് ഇത്തരം പ്രവർത്തനം ചെയ്ത് കുട്ടികളെ, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഇല്ലത്ത്കാവ്ക്ഷേത്രം, സെൻ്റ്മേരീസ്കൂൾ അമറ്റ് കോളേജ്, ആസാം റൈഫിൾസ് ഓഫീസ് ഉൾപ്പെടെ ഉള്ള ഓഫീസുകളിലേക്കും കൊന്നമങ്കര ,മൂന്നാളം ഭാഗത്തേക്ക് പോകുന്ന ജനങ്ങൾക്കു വന്നു പോകുന്നതിനുള്ള KSRTC സ്റ്റാൻഡ് റോഡ് കൂടിയാണിതെന്നതിനാൽ അടിയന്തിരമായി ഈ റോഡിൻ്റെ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കി ജനങ്ങൾക്ക് വിട്ടു നൽകണമെന്നു മുൻ റെസിഡന്റ് അസോസിയേഷൻ ഭാരവാഹി കൂടിയായ ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ്‌ രാജശേഖരൻ പിള്ള ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *