വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നടത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഉദ്യോഗസ്ഥരുടെ പരിശീലനം കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കെ എസ് നസിയ അധ്യക്ഷയായി.

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ് , മൈക്രോ ഒബ്‌സർവർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനപരിപാടിയിൽ 578 പേർ പങ്കെടുത്തു. സംസ്ഥാനതല മാസ്റ്റർ ട്രെയിനറായ എം എസ് വിജുകുമാർ, ജില്ലാതല മാസ്റ്റർ ട്രെയിനർമാരായ റ്റി ബിനോയ്, രജീഷ് ആർ നാഥ്, ഷിബു തോമസ്, അജിത് ശ്രീനിവാസൻ, സി പി രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. കലക്ടറേറ്റ് ഗവി, ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാൾ എന്നിവിടങ്ങളിൽ നാല് ബാച്ചുകളായാണ് പരിശീലനം. മെയ് രണ്ടിന് രണ്ടാംഘട്ട പരിശീലനം കലക്ടറേറ്റിൽ സംഘടിപ്പിക്കും.

വോട്ടിംഗ് മെഷിനുകളിലെ വോട്ടെണ്ണലിന് നിയോജകമണ്ഡലങ്ങളിൽ 14 വീതം ടേബിളാണുള്ളത്. ഓരോ കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ് , മൈക്രോ ഒബ്‌സർവർ എന്നിവരുണ്ടാകും. തപാൽ വോട്ട് എണ്ണുന്നതിന് തിരുവല്ല, ആറന്മുള, കോന്നി, അടൂർ എന്നിവിടങ്ങളിൽ ഒമ്പതും റാന്നിയിൽ ഏഴും ടേബിളുണ്ട്. ഓരോ കൗണ്ടിംഗ് സൂപ്പർവൈസർ, മൈക്രോ ഒബ്‌സർവർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവർ മേൽനോട്ടം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *