ആറന്മുള – പമ്പ ഇറിഗേഷൻ പദ്ധതിപ്രകാരമുള്ള (PIP) ഇടതുകര കനാലിൽ വെള്ളം എത്തിയിട്ട് മാസങ്ങളായി. മെഴുവേലി, കിടങ്ങന്നൂർ, കോട്ട , വല്ലന, കുറിച്ചിമുട്ടം, മാലക്കര പ്രദേശങ്ങൾ കടുത്ത വരൾച്ചയെ നേരിടുകയാണ്. വേനൽ കാലം ആയപ്പോഴാണ് ഡാമിലെ അറ്റകുറ്റ പണിയുടെ കാര്യം വകുപ്പിന് ഓർമ വന്നത്. ഈ വേനലിലും ഈ വകുപ്പിനെ കൊണ്ട് സാധാരണക്കാർക്ക് ഉപകാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ശരിക്കും വെള്ളാന ആണ് ജലസേചന വകുപ്പ്. കനാൽ അറ്റകുറ്റ പണി നടത്തി ( എല്ലായിടത്തും ഇല്ല ചില പ്രത്യേക ഭാഗങ്ങളിൽ മാത്രം സ്ഥിരമായി) കോൺട്രാക്ടർക്ക് ലാഭം ഉണ്ടാക്കാൻ മാത്രമായി ഒരു വകുപ്പും കുറെ ഉദ്യോഗസ്ഥരും. സ്വകാര്യ കുടിവെള്ള വിതരണക്കാരും പഞ്ചായത്ത് വഴി ലഭിക്കുന്ന കുടിവെള്ളവും വല്ലപ്പോഴും പെയ്യുന്ന വേനൽ മഴയും ആണ് ഞങ്ങൾക്ക് ആശ്വാസം.
NB – കനാലിലേയും കനാൽ റോഡിലേയും കാടുകൾ എങ്കിലും വെട്ടി തെളിച്ചാൽ ഭാഗ്യം.
@ ശരൺ പി ശശിധരൻ ( ആറന്മുള പഞ്ചായത്ത് മുൻ മെമ്പർ )


