അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ “പാമ്പുകടി പ്രതിരോധം: മുൻകരുതലുകളും സുരക്ഷയും” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തുന്നു. ഏപ്രിൽ 30 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ലൈഫ് ലൈൻ കാർഡിയോളജി ലോബിയിൽ (മൂന്നാം നില) നടക്കുന്ന പരിപാടിയിൽ പ്രമുഖ സർക്കാർ അംഗീകൃത പാമ്പ് രക്ഷാപ്രവർത്തകയും വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ ഡോ റോഷ്നി ജി എസ് ക്ലാസ് എടുക്കും. ചൂട് കൂടിയതോടെ മാളം വിട്ടു വീടുകളിലേക്ക് കയറുന്ന പാമ്പുകളുടെ അധിനിവേശം എങ്ങനെ തടയാമെന്നും പാമ്പ് കടിയേറ്റാൽ പ്രാഥമീകമായി എന്തൊക്കെ ചെയ്യണമെന്നും ബോധവത്കരണ പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9188941960, 9188619302 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യാവുന്നതാണ്.



