സുകുമാരന്റെ കിണറ്റിൽ വെള്ളത്തിനു പകരം പെട്രോൾ !!

Trivandrum Kerala
Print Friendly, PDF & Email

തിരുവനന്തപുരം – വെഞ്ഞാറംമൂട്ടിലെ സുകുമാരന്റെ കിണറിൽ നിന്നും കോരിയെടുക്കുന്നത് പെട്രോൾ…. ഇതുകണ്ട് അത്ഭുതത്തോടെ നാട്ടുകാർ. കിണറിൽ നിന്നും ലീറ്റർ കണക്കിനു പെട്രോൾ എന് കോരിയെടുക്കുന്നത് . വെഞ്ഞാറമൂട് ആലന്തറ സുമഭവനിൽ കെ. സുകുമാരന്റെ വീട്ടിലെ കിണറിലാണ് വെള്ളത്തിനു പകരം ഇപ്പോൾ പെട്രോൾ ലഭിക്കുന്നത്. രണ്ടാഴ്ചയായി കിണറിലെ വെള്ളത്തിനു രുചി വ്യത്യാസം ഉണ്ടായിരുന്നതിനാൽ വീട്ടിലെ ആവശ്യത്തിനു പൈപ്പ് വെള്ളമാണ് ഇവർ ഉപയോഗിക്കുന്നത്.

രണ്ടു ദിവസം മുൻപ് കിണറിൽ നിന്നും പെട്രോളിന്റെ ഗന്ധം പുറത്തു വന്നു. ഇവരുടെ വീടിന്റെ എതിർവശത്ത് 300 മീറ്റർ മാറി എംസി റോഡിനു മറുവശത്തായി ഒരു പെട്രോൾ പമ്പ് ഉണ്ട്. കിണറിലെ വെള്ളത്തിനു പെട്രോളിന്റെ മണം ഉണ്ടെന്ന് പമ്പ് അധികൃതരെ അറിയിച്ചു. കഴിഞ്ഞ ദിവസം മുതൽ വെള്ളത്തിനു നിറ വ്യത്യാസം കണ്ടുവെന്ന് വീട്ടുകാർ പറയുന്നു. രണ്ടു ദിവസമായി കിണറിൽ നിന്നും പൂർണ നിറവും മണവും ഉള്ള പെട്രോൾ ലഭിച്ചു തുടങ്ങി. ഇന്നലെ പമ്പ് അധികൃതർ എത്തി കിണർ അടച്ചിട്ടു. കുടുംബത്തിനു ഉപയോഗിക്കുന്നതിനു ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. പമ്പിനു എതിർവശത്ത് എംസി റോഡിനു കുറുകെ പെട്രോൾ എങ്ങനെ കിണറിൽ എത്തിയെന്ന് വിദഗ്ദർ എത്തി പരിശോധന ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *