ആറന്മുള: നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ശനിയാഴ്ച കുടുംബ സംഗമങ്ങളുടെ തിരക്കിലായിരുന്നു. പര്യടന പരിപാടി രാവിലെ ആറന്മുള അയ്യൻകോയിക്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. ഇടശ്ശേരിമല, ആറന്മുള, ഐക്കരമുക്ക് , കോഴിപ്പാലം, മാലക്കര, ആറാട്ടുപുഴ തുടങ്ങി പതിനഞ്ചോളം ഇടങ്ങളിൽ കുടുംബസംഗമത്തിൽ പങ്കെടുത്തു. ഇടയാറൻമുള വിളക്കുമാടം സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ചാപ്പലിലെത്തിയ കുമ്മനത്തെ മൂത്താംപാക്കൽ കുടുംബം ഭാരവാഹികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം നിര്യാതനായ ആറാട്ടുപുഴ ശിവ ഗീതത്തിൽ റിട്ട. എ എസ്ഐ ശിവപ്രസാദിന്റെ വീട്ടിലും മറ്റു മരണ വീടുകളിലും സന്ദർശനം നടത്തി.
വിവിധ സഥലങ്ങളിൽ നടത്തിയ പര്യടനത്തിൽ കാൻഡിഡേറ്റ് ഇൻ ചാർജ് അജയകുമാർ വല്യൂഴത്തിൽ, ഏരിയ പ്രസിഡന്റ് അജീഷ് കുമാർ ,
ഏരിയ ജനറൽ സെക്രട്ടറി രാജേന്ദ്രൻ , ശക്തികേന്ദ്രം ഇൻ ചാർജ്ജ് സുരേഷ് കുമാർ ,അനില, അനൂപ്. മണ്ഡലം ഇൻ ചാർജ്ജ് ബിന്ദു പ്രകാശ്,
ഏരിയ ഇൻ ചാർജ്ജ് സന്തോഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ഉഷ ജി.നായർ, അനിയൻ എന്നിവർ പങ്കെടുത്തു.



