എടത്വ: തലവടി 13-ാം വാർഡിൽ കൊച്ചുപുരയ്ക്കൽ രാജു (55) നിര്യാതനായി. ക്ഷേത്രത്തിലെ നോട്ടീസ് വീടുകളിൽ വിതരണം ചെയ്യുന്നതിനിടയിൽ തലവടി 12-ാം വാർഡിൽ പൊയ്യാലുമാലിൽ വീടിനു സമീപം കുഴഞ്ഞ് വീണ രാജുവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: മിനി, മക്കൾ: രശ്മി, രേശ്മ
ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഇടപ്പെട് ആംബുലൻസ് എത്തിയെങ്കിലും റോഡിന് വീതി ഇല്ലാത്തതുമൂലം ആംബുലൻസിലെ സ്ട്രെച്ചറിൽ ആണ് ബാബു വഞ്ചിപുരയ്ക്കൽ, പ്രവീൺ പൊയ്യാലുമാലിൽ, അനിയപ്പൻ പാലപറമ്പിൽ, ബിജു പുതുപുരയ്ക്കൽ എന്നിവർ ചേർന്ന് 700 മീറ്റർ ചുമന്ന് റോഡിൽ എത്തിച്ചത്.
സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ റോഡ് മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നിരന്തരമായി പ്രദേശവാസികൾ ആവശ്യപെടുന്നുണ്ട്. ഓട്ടോറിക്ഷ പോലും നിലവിൽ ഈ റോഡിൻ്റെ കിഴക്കേ അറ്റത്ത് എത്തുകയില്ല.


