സിനിമ പ്രേക്ഷക കൂട്ടായ്മ വനിതാ ദിനാഘോഷ പുരസ്കാര വിതരണം നടത്തി .

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വനിതാദിനാഘോഷം പത്തനംതിട്ട ശാന്തി റസിഡൻസി ഹാളിൽ നടന്നു. മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്കാരം മാവേലിക്കര – പുന്നമൂട് എം.ജി.എം സ്കൂൾ പ്രഥമാധ്യാപിക ഷീനാ പ്രസാദിനും ,മികച്ച വനിതാ സിനിമ പ്രേക്ഷക പുരസ്കാരങ്ങൾ രജീല ആർ. രാജം ,മഞ്ജു ബിനോയ്, ശ്യാമ ശിവൻ എന്നിവർക്കും പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ വിതരണം ചെയ്തു.

സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർ പേഴ്സൺ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി. സക്കീർ ശാന്തി , ബിജു ആർ.പിള്ള , റെജി പ്ലാംന്തോട്ടത്തിൽ , പ്രസാദ് മാത്യൂ , പി.വി. ഹരിഹരൻ , എ . ഗോകുലേന്ദ്രൻ , ഷെഫീന നിസാം , വിഷ്ണു ജയൻ , സന്തോഷ് ശ്രീരാഗം, മനോജ് കുഴിയിൽ, ജി.ഗോപകുമാർ ,ബിനോയ്മലയാലപ്പുഴ , ടി.ആർ ഓമനകുമാരിയമ്മ , റെജി എബ്രഹാം, അനിൽ കുഴിപതാലിൽ , എസ്. രാജേശ്വരൻ , ഹരിശ്രീ തുടങ്ങിയവർ പ്രസംഗിച്ചു

അടികുറിപ്പ് :
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന വനിതാദിനാഘോഷ ഭാഗമായുള്ള വനിതാ പുരസ്കാരങ്ങൾ ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ വിതരണം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *