പ്രണയത്തിലാക്കി നിരന്തരം പീഡനം ; പതിനെട്ടുകാരൻ അറസ്റ്റിൽ

Crime Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി: പ്രണയത്തിലായിരുന്ന പതിനാറുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി ചിറയറമ്പ് കുറിയന്നൂർ അച്ചാർ ഫാക്ടറി പാറയിൽ വീട്ടിൽ വിവേക് വിനോദ്(18) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ജൂലൈ മുതൽ ഇക്കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ പല
തവണ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയിരുന്നു. ഇയാളുടെ വീട്ടിലെത്തിച്ചാണ് കുട്ടിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയക്കിയത്. ജൂലൈയിൽ സ്‌കൂൾ കലോത്സവത്തിന്റെ ദിവസമാണ് ആദ്യമായി പീഡിപ്പിച്ചത്. കഴിഞ്ഞ രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിക്ക് കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.

കുട്ടിയുടെ മാതാിവിന്റെ പരാതി പ്രകാരം കേസെടുത്തു. തുടർന്ന് കുട്ടിയുടെ മൊഴി എടുത്ത് പ്രതിയെ വീട്ടിൽ നിന്നുംകസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണ സംഘം പരിശോധന നടത്തി. പെൺകുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ നടത്തി തെളിവുകൾ പോലീസ് ശേഖരിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ ബന്തവസ്സിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കുട്ടിയെ കയറ്റിക്കൊണ്ടുപോയ സ്‌കൂട്ടർ പോലീസ് പിടിച്ചെടുത്തു.

പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ, എസ് സി പി ഓ ജോബിൻ , ഷെബാന, സി പി ഓ പരശുറാം എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *