മെഴുവേലി – രാഷ്ട്രം നൂറ്റാണ്ടുകൾ നേരിട്ട അധിനിവേശങ്ങളും അതിക്രമങ്ങളും അതിജീവിച്ചാണ് ഹിന്ദു സംസ്കാരം ഇന്ന് ലോകത്ത് പ്രകാശം പരത്തി നിൽക്കുന്നത്. സമഭാവനയുടെയും, സ്നേഹത്തിന്റെയും സന്ദേശം പരത്തിയ മഹാ ഗുരുക്കന്മാരുടെ നാടാണ് നമ്മുടെ ജന്മനാടായ ഭാരതം.
നമ്മൾ ആചാരങ്ങളിലും ജീവിത ശൈലികളിലും ഒക്കെ വ്യത്യസ്തത പുലർത്തുന്നവരാണെങ്കിലും നാമൊന്നാണെന്ന ഭാവം നമ്മുടെ രക്തത്തിൽ തന്നെ അലിഞ്ഞു ചേർന്നതാണ്. അത് തന്നെയാണ് നമ്മുടെ നാടിന്റെ ഹിന്ദുത്വം എന്ന വിളിക്കപ്പെടുന്ന ദേശീയത. ഈ മഹത്തായ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടു 2026 മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 3.30 ന് മെഴുവേലി പി.എൻ ചന്ദ്രസേനൻ സ്മാരക ഓഡിറ്റോറിയത്തിൽ ( മൂലൂർ നഗർ എന്ന് നാമകരണം ചെയ്തിരിക്കുന്ന സമ്മേളന നഗർ ) നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിലേക്ക് എല്ലാ സ്വദേശാഭിമാനികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിക്ക് വേണ്ടി, വിനീത് ശ്രീനിവാസൻ ( ചെയർമാൻ ), അനിൽകുമാർ ( ജനറൽ കൺവീനർ ) എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മെഴുവേലി ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ജനറൽ കൺവീനറായ അനിൽകുമാറിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിക്കുന്ന ഉദ്ഘാടന സഭയുടെ അദ്ധ്യക്ഷത ശ്രീ. വിനീതും ( ചെയർമാൻ ഹിന്ദു ഏകതാ സമ്മേളനം ), ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് നിർവ്വഹിക്കും. തുടർന്ന് മുഖ്യ പ്രഭാഷണം ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. വി.കെ ചന്ദ്രൻ ജിയും നിർവ്വഹിക്കും.
ആശംസാ പ്രസംഗങ്ങൾ ശ്രീമതി. പിങ്കി ശ്രീധർ, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നെജോമോൻ, ബ്ലോക്ക് മെമ്പർ തഥാഗത്, വാർഡ് മെമ്പർ ശ്രീ. ജിതിൻ ബാബു, എൻ.എസ്.എസ് യൂണിയൻ അംഗം ശ്രീ. രാജീവ് കുമാർ, ആനന്ദഭൂതേശ്വരം ക്ഷേത്ര കമ്മറ്റി ചെയർമാൻ ശ്രീമതി. ശ്രീദേവി ടോണി, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ. വേണുഗോപാൽ പനവേലിൽ, എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ ശ്രീ. രാജൻ കുഴിക്കാലാ, എ.കെ.പി.എം.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ. ബിജു പുല്ലേലിൽ, വിളക്കിത്തല നായർ സമാജം സംസ്ഥാന സെക്രട്ടറി ശ്രീ. ബാബു കുഴിക്കാലാ, സാംബവർ സൊസൈറ്റി താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ. പി.കെ നടരാജൻ, തിരുവിതാംകൂർ കുറവർ മഹാസഭ താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ. ശിവദാസ് മാത്തൂർ എന്നിവർ നിർവ്വഹിക്കും.
നാടിന്റെ അഭിമാനമായ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. ശിവകലേശൻ, മെഴുവേലി ബാബുജി, സ്നേഹലാൽ എന്നിവരെ ആദരിക്കും. ഹിന്ദു ഏകതാ സമ്മേളനത്തിന്റെ കാര്യദർശിയായ അജി ഭാസ്കറിന്റെ കൃതജ്ഞത സമർപ്പണത്തോടെ സമ്മേളനം സമാപിക്കും.




