എറണാകുളത്തു നിന്ന് രണ്ടു തടിച്ചീസ് പാൽക്കപ്പയും മീൻകറിയുമായി ഇറങ്ങിയിട്ടുണ്ട് . !!
എറണാകുളം – ന്യൂജൻ കാലഘട്ടത്തിൽ സോഷ്യൽ മീഡിയയും, യൂട്യൂബ് ചാനലുകളും ഒക്കെ നമ്മുടെ സാമൂഹിക ജീവിതത്തെ കീഴടക്കി എന്നുതന്നെ പറയാം. യൂട്യൂബ് ചാനലുകൾ നോക്കി ഭക്ഷണം പാചകം വരെ ചെയ്യുന്നവരാണ് ഇന്നത്തെ ന്യൂജൻ വീട്ടമ്മമാർ. എറണാകുളത്ത് താമസമാക്കിയ മെഴുവേലിക്കാരി താരയും, എറണാകുളത്തുകാരി സിനിയും കൂടിയാണ് ഇനിയും എങ്ങനെ തടി കൂട്ടാം എന്ന യൂട്യൂബ് പരീക്ഷണവുമായി ഇറങ്ങിയിരിക്കുന്നത്. പക്ഷെ ഈ തടിച്ചികൾ ഉണ്ടാക്കാൻ പഠിപ്പിക്കുന്ന ഭക്ഷണ വിഭവങ്ങൾ തീറ്റപ്രേമികളായ കുറെയധികം മലയാളികളെ സ്വാധീനിക്കുമെന്നുറപ്പ്. മലയാളികൾക്ക് പ്രിയങ്കരമായ നാടൻ ഭക്ഷണ രീതികളോടൊപ്പം വിദേശ ഭക്ഷണ ഡിഷുകളും പരിചയപ്പെടുത്താനാണ് ഇവരുടെ ശ്രമം. തീറ്റ പ്രേമികളായ നമ്മൾ മലയാളികളെ ഈ തടിച്ചികൾ കീഴടക്കുമെന്നാണ് തോന്നുന്നത്. തടിച്ചികളുടെ വിഭവങ്ങൾ ഇഷ്ടമായെങ്കിൽ ചുമ്മാ ഒരു സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിക്കുക. തടിച്ചികൾ കൂടുതൽ ഭക്ഷണ വിഭവങ്ങളുമായി വരട്ടെ . നല്ലതെങ്കിൽ പ്രോത്സാഹിപ്പിക്കണം. വായിൽ വെള്ളമൂറുന്ന പാൽക്കപ്പയും, മീൻകറിയുമൊക്കെ ഉണ്ടാക്കി ഇങ്ങനെ കൊതിപ്പിക്കരുത് എന്നൊരപേക്ഷ !!


