ഉമ്മൻചാണ്ടിയെ അപമാനിച്ച വിനായകനെതിരെ കേസ്

Kerala Cinema Eranakulam

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹികമാധ്യമങ്ങളിൽ അപമാനിച്ചെന്ന് ആരോപിച്ച് സിനിമാനടൻ വിനായകനെതിരേ പരാതി. എറണാകുളം ഡി.സി.സി. ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് നടനെതിരേ കൊച്ചി അസി. പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഉമ്മൻചാണ്ടിയെ അപമാനിച്ച വിനായകനെതിരേ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയ-ഗുണ്ടാബന്ധങ്ങൾ അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാമേഖലയിലെ ലഹരിമാഫിയയുടെ തലവനെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

ഉമ്മൻചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞദിവസമായിരുന്നു നടൻ വിനായകൻ ഫെയ്‌സ്ബുക്ക് ലൈവിൽ വിവാദപരാമർശങ്ങൾ നടത്തിയത്. ”ആരാണ് ഈ ഉമ്മൻചാണ്ടി, നിർത്തിയിട്ട് പോ പത്രക്കാരെ, എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം” എന്നൊക്കെയായിരുന്നു വിനായകന്റെ പരാമർശം. എന്നാൽ, ഇതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമുയർന്നതോടെ ഈ വീഡിയോ നടൻ ഫെയ്‌സ്ബുക്കിൽനിന്ന് പിൻവലിച്ചിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *