പന്തളം ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ബ്ലോക്ക് ഒന്നാംഘട്ട പ്രഖ്യാപനം
ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പന്തളം ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ ബ്ലോക്ക് ഒന്നാംഘട്ട പ്രഖ്യാപനം കേരളനിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ശുചിത്വബോധം നാം ഏവരും ദിനചര്യയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത വിവിധ കര്‍മപരിപാടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പ്രഖ്യാപനം. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പഞ്ചായത്തുകളെ ചടങ്ങില്‍ ആദരിച്ചു.
ആര്‍. അജയകുമാര്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, രാജേന്ദ്രപ്രസാദ്, ഷീജ റ്റി റ്റോജി, ചിത്തിര സി ചന്ദ്രന്‍, പിങ്കി ശ്രീധര്‍, റോണി സക്കറിയ, ശ്രീനാദേവി കുഞ്ഞമ്മ, അശ്വതി വിനോജ്, വി എം മധു, ബി എസ് അനീഷ് മോന്‍, സി പി ലീന , എ സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

