ലഡാക്ക് – ആദ്യമായാണ് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് മത്സരങ്ങളിൽ കേരളത്തിന് ഗോൾഡ് മെഡൽ ലഭിക്കുന്നത് . നമ്മുടെ അഭിമാന താരമായ അഭിജിത്ത് അമൽരാജ് എതിരാളികളേക്കാൾ വലിയ മാർജിനിലാണ് ഗോൾഡ് മെഡൽ നേടിയത്. നാളെ ലേ ലഡാക്കിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമെന്ന് അഭിജിത്തിന്റെ അച്ഛൻ നമ്മളോട് പറഞ്ഞു. ഒളിമ്പിക്‌സിലടക്കം രാജ്യത്തിനുവേണ്ടി സ്വർണ്ണം നേടാൻ അഭിജിത്തിന് കഴിയട്ടെ എന്നാശംസിക്കുകയാണ്.
ടീം പത്തനംതിട്ടക്ക് വേണ്ടി , ജിബു വിജയൻ ഇലവുംതിട്ട




