പി.കെ.രാജൻ കുട്ടി ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: കാലം മായ്ക്കാത്ത കർമ്മ മുദ്രകൾ പ്രക്കാനം ഗ്രാമത്തിന് നൽകിയ പി.കെ. രാജൻ കുട്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണ സമ്മേളനം സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ
അഡ്വ.എസ്. മനോജ് അദ്ധ്യക്ഷത വഹിച്ചു. പ്രക്കാനം ഗ്രാമത്തിൻ്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച് ,സർവ്വജന വിഭാഗങ്ങളുമായി ഇഴുകിച്ചേർന്ന്, അവരുടെയെല്ലാം കുടുംബങ്ങളിലെ ഒരംഗമായി ,സഹായിയായി ഒരു ജീവിത കാലം മുഴുവൻ പൊതു ജന സേവനത്തിനായി മാറ്റി വച്ച പകരക്കാനില്ലാത്ത നിശബ്ദനായ പൊതുപ്രവർത്തകൻ ആയിരുന്നു ശ്രീ പി.കെ. രാജൻ കുട്ടി എന്ന് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു.

വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ പൊതു പ്രവർത്തനം ആരംഭിച്ച അദ്ദേഹം ഇരുപത്തി ഒന്നാം വയസ്സിൽ എസ്.എൻ.ഡി.പി. യോഗം അവിഭക്ത പത്തനംതിട്ട യൂണിയൻ സെക്രട്ടറിയായി. ശ്രീ. എം.കെ. രാഘവൻ യോഗം പ്രസിഡൻ്റും ശ്രീ. എ.എസ്. പ്രതാപ് സിംങ് ജനറൽ സെക്രട്ടറിയുമായിരുന്ന ഘട്ടത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ അഡ്മിനിസ്ട്രേറ്റർ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചു. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവായും ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചു.

ദീർഘകാലം പ്രക്കാനം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായും സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. പ്രക്കാനം ഇടനാട്ട് ദേവീക്ഷേത്രം പ്രസിഡൻ്റായും പ്രക്കാനം പബ്ലിക് ലൈബ്രറിയുടെ പ്രസിഡൻ്റായും പ്രവർത്തിച്ചു. ദീർഘകാലം എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പറുമായിരുന്നു. സർവ്വോപരി വേറിട്ട പൊതുപ്രവർത്തന ശൈലിയായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര.

പ്രൊഫ.ടി.കെ.ജി നായർ, എൻ.സജികുമാർ, അഡ്വ.സക്കീർ ഹുസൈൻ ,കലാ അജിത്ത്, അഡ്വ. ജയൻ ചെറുവള്ളിൽ , കെ.ആർ. അശോക് കുമാർ,
എൻ. ബോധേശ്വരപ്പണിക്കർ, എ.ഗോകുലേദ്രൻ, ജോസ് മാത്യു ,അഡ്വ.ജയൻ മാത്യു, പി.വി.ഹരിഹരൻ, ചിറ്റാർ മോഹനൻ ,രവികുമാർ , ബിജു എസ്, സലിം പി.ചാക്കോ , പി.എം. പീറ്റർ, പി.സുനിൽ ,എസ്.രാജേശ്വരൻ , അജയൻ ഉഴുവത്ത് , എസ്.സജീവ് , രഞ്ജിനി അജിത്ത്, രാജേന്ദ്രൻ കുന്നുംപുറത്ത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

അനുസ്മരണ സമിതി കൺവീനർ അഡ്വ. പി.സി .ഹരി സ്വാഗതവും പി.സി. രാജീവ് നന്ദിയും പറഞ്ഞു.


പി.കെ.രാജൻകുട്ടി അനുസ്മരണ സമ്മേളനം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *