ബ്രെറ്റ് ലീയുടെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും ബാറ്റും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന്

Sports
Print Friendly, PDF & Email

കണ്ണൂർ – ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ വേഗതയേറിയ ബൗളറായി പ്രശസ്‌തി നേടിയ ബ്രെറ്റ് ലീ അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും, ബാറ്റും ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു.

ഓസ്ട്രേലിയയിലെ സിഡ്‌നിയിൽവെച്ച് നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരള നിയമസഭാ സ്പ‌ീക്കർ എ.എൻ.ഷംസീർ, സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയവും ഇതിഹാസതാരം ബ്രെറ്റ് ലീയെയും സന്ദർശിച്ചപ്പോഴാണ് തലശ്ശേരിക്ക് ഇങ്ങനെയൊരു അംഗീകാരമുദ്ര കൈമാറിയത്.

കേക്കും, സർക്കസ്സും ഇന്ത്യയിൽ ആദ്യമായി പിറന്ന പൈതൃക നഗരി, തലശ്ശേരിയിലാണ് ക്രിക്കറ്റിനും തുടക്കം കുറിച്ചതെന്ന് അദ്ദേഹത്തോട് സൂചിപ്പിച്ചപ്പോൾ കേരളത്തെക്കുറിച്ചും ക്രിക്കറ്റിന് തുടക്കം കുറിച്ച തലശ്ശേരിയെ കുറിച്ചുമെല്ലാം ബ്രെറ്റ് ലീയ്ക്ക് നല്ല ധാരണയുള്ളതായി സംസാരത്തിൽ നിന്നും മനസ്സിലായതായി സ്പീക്കർ പറഞ്ഞു. സന്ദർശന വേളയിൽ അഡീഷണൽ പ്രൈവററ് സെക്രട്ടറി അർജുൻ എസ്. കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *