ന്യൂഡൽഹി – ഇക്കഴിഞ്ഞ ലോകകപ്പിൽ കനത്ത തിരിച്ചടി നേരിട്ട പാകിസ്ഥാൻ തിരിച്ചു വരവിന് ഒരുങ്ങുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ഷാൻ മസൂദ് നായകനായ 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 14 മുതൽ ജനുവരി ഏഴുവരെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര. ബാബർ അസം നായക സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ശേഷമുളള ആദ്യത്തെ പരമ്പരയാണിത്. ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്നാണ് ബാബർ അസം സ്ഥാനം ഒഴിഞ്ഞത്. ബാബർ ടീമിൽ അംഗമാണ്. ഇടം കൈയ്യൻ ഓപ്പണർ സൈ അയ്യൂബ്, പേസ് ബൗളർ കുറം ഷഹ്സാദ് എന്നിവർക്ക് ഇതാദ്യമായി പാക് ടീമിലേക്ക് വിളി വന്നിട്ടുണ്ട്. ഫഹീം അഷ്റഫ്, മിർ ഹംസ, മുഹമ്മദ് വസീം ജൂനിയർ എന്നിവർ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.


