വെണ്ണിക്കുളം / പത്തനംതിട്ട:- ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റി (ബി.വി.എസ്.എസ്.) സംസ്ഥാന വനിത- യുവജന കൂട്ടായ്മയും സമുദായ അംഗങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിക്കലും, മോട്ടിവേഷൻ ക്ലാസ്സും നാളെ ( 18/01/26 ഞായറാഴ്ച) രാവിലെ 9.30 മുതൽ കോയിപ്രം ( പുല്ലാട് )ഗ്രാമ പഞ്ചായത്ത് ഗാന്ധി സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. ആനുപാതിക പ്രാതിനിധ്യ പ്രക്ഷോഭ സമിതി (എ.പി.പി.എസ്) സംസ്ഥാന ചെയർമാൻ മാവോജി.ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റി (ബി വി.എസ്.എസ് )സംസ്ഥാന പ്രസിഡൻറ് കെ.കെ.ശശി അദ്ധ്യക്ഷത വഹിക്കും.എച്ച്.ആർ. ട്രെയിനർ ഏലിയാസ് കുര്യൻ മോട്ടിവേഷൻ ക്ലാസ്സ് നയിക്കും.


