മത ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കുന്നു ; മാർത്തോമ മെത്രാപ്പോലീത്ത

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കുന്നു എന്ന് മാർത്തോമാ സഭയുടെ അധ്യക്ഷൻ അഭി. ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിലും നീതി നിഷേധങ്ങളിലും പ്രതിഷേധിക്കുന്നതിനായി നാഷണൽ ക്രിസ്ത്യൻ അലൈൻസിന്റെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പ്രചരണ റാലി രണ്ടാം ദിനം തിരുവല്ലയിൽ മാർത്തോമ്മ മെത്രപ്പോലിത്താ ഉദ്ഘാടനം ചെയ്തു.

മതേതര രാജ്യത്ത് ജീവിക്കുന്ന ആരും ഭരണഘടന യക്ക് എതിരായി പ്രവർത്തിക്കാൻ ശ്രമിക്കരുത്. വെറുപ്പും പകയും വിദ്വേഷവും വളർന്നുവരുന്ന ഈ നാട്ടിൽ അതിനോട് ചേർന്ന് നിൽക്കുവാൻ ക്രൈസ്തവ വിഭാഗത്തിന് സാധ്യമല്ല. ഇവിടെ സ്നേഹത്തിന്റെയും ക്ഷമയുടെയും പരസ്പര സഹകരണത്തിന്റെയും മാർഗം കാട്ടിക്കൊടുക്കുകയാണ് ക്രൈസ്തവ ദൗത്യം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പുറത്തു വിടാത്തത് സംശയങ്ങൾ ഉളവാക്കുന്നതാണ് എന്നും മെത്രപ്പോലിത്താ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.യോഗത്തിൽ എൻ സി എം ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു.

ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, അഭി. ഡോ. ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത, പാസ്റ്റർ ജെ. ജോസഫ്, പാസ്റ്റർ രാജു പൂവക്കാല, സ്റ്റാൻലി ജോർജ്, വെരി റവ ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്‌കോപ്പ, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, പാസ്റ്റർ ജെയിസ് പാണ്ടനാട്, ബാബു വെൻമേലി, അനീഷ് തോമസ്, മാത്യുസൺ പി തോമസ്, ബിനു പന്തളം, രാജേഷ് ചുമത്ര, ജോജി പി. തോമസ്, ലിനോജ് ചാക്കോ, പാസ്റ്റർ കെ. കെ. സാം, മാത്യു തരകൻ, , തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ ക്യാപ്ഷൻ: വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളിലും നീതി നിഷേധങ്ങളിലും പ്രതിഷേധിക്കുന്നതിനായി നാഷണൽ ക്രിസ്ത്യൻ അലൈൻസിന്റെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ പ്രചരണ റാലി രണ്ടാം ദിനം തിരുവല്ലയിൽ മാർത്തോമ്മ മെത്രപ്പോലിത്താ ഉദ്ഘാടനം ചെയ്യുന്നു .മാത്യുസൺ പി തോമസ്, പാസ്റ്റർ രാജു പൂവക്കാല , അനീഷ് തോമസ്, ജോജി പി. തോമസ്, രാജേഷ് ചുമത്ര, ലിനോജ് ചാക്കോ, ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത,സ്റ്റാൻലി ജോർജ്,അഡ്വ ഡോ പ്രകാശ് പി തോമസ് ബാബു വെൻമേലി അഭി. ഡോ. ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത, പാസ്റ്റർ ജെ. ജോസഫ്, പാസ്റ്റർ ജെയ്‌സ് പാണ്ടനാട് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *