തിരുവല്ല – കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം എംഎസ്എഫ് പ്രവർത്തകന് നേരെയുണ്ടായ അക്രമത്തിൽ ശക്തമായ പോലീസ് നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ.പി. കൊന്താലം ആവശ്യപ്പെട്ടു. എംഎസ്എഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ മുഖ്യപ്രഭാഷണം എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് അൽത്താഫ് സുബൈർ നിർവഹിച്ചു. എംഎസ്എഫ് ജില്ലാ പ്രസിഡൻറ് തൗഫീഖ് എം. കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.
എംഎസ്എഫ് ജില്ലാ ട്രഷറർ അൽത്താഫ് ജലാലുദ്ദീൻ, മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് അഡ്വ. നിസാമുദ്ദീൻ, കൗൺസിലർ വിദ്യാവിജയൻ, യൂത്ത് ലീഗ് യൂണിറ്റ് ജനറൽ സെക്രട്ടറി തൗസീഫ്, അഫ്താഹ്, റയാൻ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ എംഎസ്എഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു.
പുതിയ ഭാരവാഹികൾ:
* *പ്രസിഡൻറ്:* അഫ്താഹ് മുഹമ്മദ്
* *വൈസ് പ്രസിഡൻറ്:* അബ്ദുല്ല ഇബ്രാഹിം
* *ജനറൽ സെക്രട്ടറി:* എം. മുഹമ്മദ് ആൽ റയാൻ
* *ജോയിന്റ് സെക്രട്ടറി:* ആസിഫ് അനീഷ്
* *ട്രഷറർ:* അബ്ദുൽ റഹ്മാൻ
What do you feel about this post?
Like
Love
Happy
Haha
Sad

